ഏത് തരത്തിലുള്ള ഭീകരതയും ഇന്ത്യക്ക് അംഗീകരിക്കാന്‍ കഴിയില്ളെന്ന്-മന്ത്രി എസ്. ജയ്ശങ്കര്‍
text_fieldsന്യൂഡല്‍ഹി: ഏത് തരത്തിലുള്ള ഭീകരതയും ഇന്ത്യക്ക് അംഗീകരിക്കാന്‍ കഴിയില്ളെന്ന് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍. ഈ വര്‍ഷം ആദ്യം രണ്ട് അയല്‍ രാജ്യങ്ങളും വെടിനിര്‍ത്തല്‍ കരാറിലത്തെിയിട്ടും വലിയ പ്രശ്നങ്ങള്‍ പാകിസ്ഥാനുമായി നിലനില്‍ക്കുന്നുണ്ടെന്നും അദ്ദഹേം പറഞ്ഞു.
`ഇന്ത്യ: തന്ത്രപരമായ പങ്കാളിത്തത്തിനുള്ള അവസരങ്ങളും വെല്ലുവിളികളും' എന്ന വിഷയത്തില്‍ യുഎസ് മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജനറല്‍ എച്ച്.ആര്‍. മക്മാസ്റ്ററുമായുള്ള സംഭാഷണത്തിനിടെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
നിലവില്‍, വെടിവയ്പ്പിനുള്ള കാരണം പ്രധാന കാരണം നുഴഞ്ഞുകയറ്റമാണ്, അതിനാല്‍ നുഴഞ്ഞുകയറ്റമില്ളെങ്കില്‍ വെടിവപ്പില്ല. എന്നാലും വലിയ പ്രശ്നങ്ങള്‍ അവിടെ നിലനില്‍ക്കുകയാണ്.
ഫെബ്രുവരിയില്‍ ഇന്ത്യയിലെയും പാകിസ്ഥാനിലെയും സൈനികര്‍ വെടിനിര്‍ത്തല്‍ സംബന്ധിച്ച എല്ലാ കരാറുകളും ജമ്മു കശ്മീരിലെയും മറ്റ് മേഖലകളിലെയും നിയന്ത്രണ രേഖയില്‍ കര്‍ശനമായി പാലിക്കുന്നതിനായി കരാറിലത്തെിയിരുന്നു.
രാജ്യത്തിന്‍്റെ മതേതര സ്വഭാവത്തെ ദുര്‍ബലപ്പെടുത്തുന്നുവെന്ന് ആരോപിക്കപ്പെടുന്ന ഇന്ത്യയിലെ സമീപകാല രാഷ്ട്രീയ സംഭവവികാസങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍, നിലവിലെ സര്‍ക്കാരിനെ ഒരു പ്രത്യേക രീതിയില്‍ ചിത്രീകരിക്കാനുള്ള രാഷ്ട്രീയ ശ്രമത്തിന്‍്റെ ഭാഗമാണിതെന്ന് ജയ്ശങ്കര്‍ പറഞ്ഞു.
ഇന്ത്യന്‍ സമൂഹം, മതേതരത്വത്തെ ബഹുമാനത്തോടെ കാണുന്നവരാണ്. ആരുടെ വിശ്വാസത്തെയും നിഷേധിക്കുന്നില്ല. ഈ ശൈലി ഇംഗ്ളീഷ് സംസാരിക്കുന്നവരില്‍ കുറവാണെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.