Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅസം പൗരത്വ പട്ടിക:...

അസം പൗരത്വ പട്ടിക: ഇന്ത്യയെ അഭയാർഥികളുടെ തലസ്ഥാനമാക്കാനാവില്ല -കേന്ദ്രം

text_fields
bookmark_border
NCR-19-07-19
cancel

ന്യൂഡൽഹി: ഇന്ത്യയെ അഭയാർഥികളുടെ തലസ്ഥാനമാക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന്​ കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ. അസമിലെ പൗരത്വ പട്ടികയുമായി ബന്ധപ്പെട്ടായിരുന്നു കേന്ദ്രസർക്കാറിൻെറ പരാമർശം. അസമിലെ അനധികൃത കുടിയേറ്റക്കാരെ മുഴുവൻ ഒഴിപ്പിക്കാനാണ്​ തീരുമാനമെന്നും കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ വ്യക്​തമാക്കി. സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ്​ സർക്കാറിനായി ഹാജരായത്​.

പൗരത്വ പട്ടിക തയാറാക്കുന്നതിനുള്ള അവസാന തീയതി ജൂലൈ 31 ആണ്​. ഇത്​ നീട്ടി നൽകണമെന്ന്​ ആവശ്യപ്പെട്ടാണ്​ കേന്ദ്രസർക്കാറും അസം സർക്കാറും സുപ്രീംകോടതിയെ സമീപിപ്പിച്ചത്​.

ബംഗ്ലാദേശുമായി അതിർത്തി പങ്കിടുന്ന സ്ഥലങ്ങളിൽ നിരവധി അനധികൃത കുടിയേറ്റക്കാരുണ്ടെന്നും കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ വ്യക്​തമാക്കി. ഈ സ്ഥലങ്ങളിൽ പുനഃപരിശോധന വേണം. ഇതിനായി കേന്ദ്രസർക്കാർ സുപ്രീംകോടതിയുടെ അനുമതി തേടി. അസം പൗരത്വ രജിസ്​റ്ററിൻെറ ആദ്യ പട്ടിക പ്രസിദ്ധീകരിച്ചത്​ 2018 ജനുവരി ഒന്നിനാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:assamindia newsUnion governmentNCR
News Summary - "India Can't Be Refugee Capital": Centre-India news
Next Story