മിന്നലാക്രമണം: ചൈനയെ നിലപാടറിയിച്ച് ഇന്ത്യ
text_fieldsവുഷെൻ (ചൈന): മിന്നലാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ ഇന്ത്യ-ചൈന വിദേശകാര്യ മന്ത്രിമാർ കൂടിക്കാഴ്ച നടത്തി. വിദേശ കാര്യ മന്ത്രിമാരായ സുഷമ സ്വരാജും വാങ് യിയും ആണ് കൂടിക്കാഴ്ച നടത്തിയത്. 16മത് റഷ്യ-ഇന്ത്യ-ചൈന (റിക്) വിദേശകാര്യ മന ്ത്രിമാരുടെ യോഗത്തിന്‍റെ ഭാഗമായായിരുന്നു ഉഭയകക്ഷി കൂടിക്കാഴ്ച.
മിന്നലാക്രമണം അനിവാര്യമാക്കിയ സാഹചര്യങ്ങൾ സുഷമ സ്വരാജ്, ചൈനീസ് വിദേശകാര്യ മന്ത്രിയെ ധരിപ്പിച്ചു. മിന്നലാക്രമണം മുൻകൂട്ടി പ്രതിരോധിക്കുന്നതിന്‍റെ ഭാഗമായുള്ള നടപടിയാണെന്ന് സുഷമ വ്യക്തമാക്കി. ജമ്മു കശ്മീരിൽ ഇന്ത്യൻ സുരക്ഷാസേനക്ക് നേരെ ഭീകരാക്രമണമുണ്ടായി. ഇതേതുടർന്ന് ഇന്ത്യയിൽ ആക്രമണം നടത്താൻ പദ്ധതിയിടുന്ന ഭീകരസംഘടന ജയ്ശെ മുഹമ്മദിനെതിരെ നടപടി സ്വീകരിക്കാൻ പാകിസ്താനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, നടപടി ഉണ്ടായില്ല.
പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ജയ്ശെ മുഹമ്മദിനെതിരെയാണ് ആക്രമണം നടത്തിയത്. സിവിലിയൻമാരെ ലക്ഷ്യമിട്ടിരുന്നില്ല. പുൽവാമ ഭീകരാക്രമണത്തിന് ശേഷവും ജയ്ശെ മുഹമ്മദ് നേതാക്കളെ സംരക്ഷിക്കാനുള്ള നടപടികളാണ് പാകിസ്താന്‍റെ ഭാഗത്തു നിന്ന് ഉണ്ടായത്.
ഭീകരാക്രമണത്തെ തുടർന്ന് പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ജയ്ശെ മുഹമ്മദ് അടക്കമുള്ള ഭീകര സംഘടനകൾക്കെതിരെ നടപടി സ്വീകരിക്കാൻ രാജ്യാന്തര സമൂഹം ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഭീകരാക്രമണത്തിലുള്ള ജയ്ശെ മുഹമ്മദിന്‍റെ പങ്ക് തള്ളിക്കളയുകയാണ് പാക് അധികൃതർ ചെയ്തതെന്നും സുഷമ പ്രസ്താവനയിൽ വ്യക്തമാക്കി.
#WATCH China: External Affairs Minister Sushma Swaraj meets her Chinese counterpart Wang Yi in Wuzhen. pic.twitter.com/RDLfXz6cqV
— ANI (@ANI) February 27, 2019
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.