സൈനിക പിന്മാറ്റത്തിന് രൂപരേഖ തയാറാക്കാൻ ഇന്ത്യ–ചൈന ചർച്ച
text_fieldsന്യൂഡൽഡി: കിഴക്കൻ ലഡാക്കിൽ ആറു മാസമായി ചൈനയുമായി തുടരുന്ന സംഘർഷം ലഘൂകരിക്കുന്നതിനും സൈനിക പിൻമാറ്റത്തിന് രൂപരേഖ തയാറാക്കുന്നതിനുമായി ഏഴാം വട്ട സൈനികതല ചർച്ച ആരംഭിച്ചു. ലഡാക്ക് കേന്ദ്ര ഭരണ പ്രദേശമായി പ്രഖ്യാപിച്ച ഇന്ത്യയുടെ നടപടി അംഗീകരിക്കില്ലെന്ന ചൈനയുടെ പ്രസ്താവനക്ക് ശേഷം ഇരു വിഭാഗവും ആദ്യമായാണ് കൂടിക്കാഴ്ച നടത്തുന്നത്്.
ഇന്ത്യയുടെ ഭാഗത്തെ ചഷൂലിലാണ് ഇത്തവണ സൈനിക കമാൻഡർമാർ കൂടിക്കാഴ്ച നടത്തിയത്. ലഫ്റ്റനൻറ് ജനറൽ ഹരീന്ദർ സിങ്, ലേ കേന്ദ്രമായ 14 കോപ്സ് വിഭാഗം കമാൻഡർ, വിദേശകാര്യ മന്ത്രാലയത്തിലെ ജോയൻറ് സെക്രട്ടറി നവീൻ ശ്രീവാസ്തവ എന്നിവരാണ് ഇന്ത്യയെ പ്രതിനിധാനംചെയ്യുന്നത്.
ഇതുവരെ നടന്ന കമാൻഡർ തല ചർച്ചകളിൽ ഇന്ത്യ ആവശ്യപ്പെട്ടതുപോലെ ഏപ്രിലിനു മുമ്പുള്ള തൽസ്ഥിതി പുനഃസ്ഥാപിക്കണമെന്ന് ഇന്ത്യ ഇൗ യോഗത്തിലും ആവശ്യപ്പെട്ടതായാണ് വിവരം. സൈനിക പിൻമാറ്റം ആദ്യം നടത്തേണ്ടത് ചൈനയാണെന്നാണ് ഇന്ത്യയുടെ നിലപാട്. അതേസമയം, പങോങ് സു തടാകത്തിെൻറ ദക്ഷിണ ഭാഗത്തുനിന്ന് ഇന്ത്യ പിൻമാറണമെന്ന കാര്യം ആദ്യം ചർച്ച ചെയ്യണമെന്നാണ് ചൈന കഴിഞ്ഞ സംഭാഷണങ്ങളിൽ ആവശ്യപ്പെട്ടത്.
പാകിസ്താനും ചൈനയും പ്രശ്നമുണ്ടാക്കുന്നത് ഒരു ദൗത്യം പോലെ –രാജ്നാഥ് സിങ്
ന്യൂഡൽഹി: ദൗത്യത്തിെൻറ ഭാഗം പോലെയാണ് പാകിസ്താനും ചൈനയും ഇന്ത്യയുടെ അതിർത്തിയിൽ തർക്കമുണ്ടാക്കുന്നതെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. തുടക്കത്തിൽ പാകിസ്താനാണെങ്കിൽ ഇപ്പോൾ ചൈനയാണ് മനഃപൂർവം അതിർത്തിയിൽ കുഴപ്പങ്ങൾ സൃഷ്ടിക്കുന്നത്.
ഇരു രാജ്യങ്ങളുമായി ഇന്ത്യ 7000 കിലോമീറ്റർ അതിർത്തി പങ്കിടുന്നുണ്ടെന്ന് രാജ്നാഥ് സിങ് ചൂണ്ടിക്കാട്ടി. ലഡാക്ക്, ജമ്മു-കശ്മീർ, സിക്കിം, അരുണാചൽ പ്രദേശ്, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ് സംസ്ഥാനങ്ങളിലെ 44 പാലങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോവിഡിെൻറ പ്രതിസന്ധിക്കിടയിലും അതിർത്തിയിലെ വെല്ലുവിളി നേരിടാൻ രാജ്യം സന്നദ്ധമാണ്. അതിർത്തിയിലെ വികസന പ്രവർത്തനങ്ങൾ ഇൗ പ്രതിസന്ധിക്കിടയിലും നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച ഉദ്ഘാടനം ചെയ്ത തന്ത്രപ്രധാന പാലങ്ങൾ സൈനിക നീക്കം സുഗമമാക്കുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.