കിഴക്കൻ ലഡാക്ക്: ഇന്ത്യ- ചൈന 16ാമത് സൈനിക ചർച്ച തുടങ്ങി
text_fieldsന്യൂഡൽഹി: കിഴക്കൻ ലഡാക്കിലെ യഥാർഥ നിയന്ത്രണ രേഖ (എൽ.എ.സി)യെ ചൊല്ലിയുള്ള തർക്കങ്ങൾക്ക് പരിഹാരം തേടി ഇന്ത്യ- ചൈന 16ാമത് സൈനിക തല ചർച്ചകൾ ഞായറാഴ്ച തുടങ്ങി. മേഖലയിലെ എൽ.എ.സിയുടെ ഇന്ത്യൻ ഭാഗത്തുള്ള ചുഷുൽ മോൾഡോ സംഗമ സ്ഥലത്ത് രാവിലെ 9.30 ഓടെയാണ് ചർച്ച ആരംഭിച്ചതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
മാർച്ച് 11ന് ഇരു കക്ഷികളും തമ്മിൽ നടന്ന മുൻ ചർച്ച തീർപ്പിലെത്താതെ പിരിയുകയായിരുന്നു. ഇത്തവണ പക്ഷേ, പരമാവധി വേഗത്തിൽ പൂർണ സൈനിക പിന്മാറ്റത്തിന് ചൈനയിൽ സമ്മർദം ചെലുത്താനാകുമെന്നാണ് ഇന്ത്യൻ സേന പ്രതീക്ഷിക്കുന്നത്.
ലേ ആസ്ഥാനമായുള്ള 14 കോർസ് കമാൻഡർ ലഫ്. ജനറൽ അനിന്ദ്യ സെൻ ഗുപ്തയാണ് ഇന്ത്യൻ സംഘത്തെ നയിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.