ഇന്ത്യ-ചൈന: ഉൗഞ്ഞാലാടുന്ന നയതന്ത്രം
text_fieldsന്യൂഡല്ഹി: ഇന്ത്യ^ചൈന ബന്ധത്തിൽ വിള്ളൽ വീണതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ്ങുമായി ഉൗഞ്ഞാലാടി തുടങ്ങിയ വ്യക്തിസൗഹൃദം കൂടിയാണ് പാളംതെറ്റുന്നത്. മോദി പ്രധാനമന്ത്രിയായ ശേഷം ഇന്ത്യ സന്ദർശിച്ച ചൈനീസ് പ്രസിഡൻറ് ആദ്യം പറന്നിറങ്ങിയത് അഹ്മദാബാദിലായിരുന്നു. 2014 സെപ്റ്റംബർ 17നാണ് ഡൽഹിക്കുംമുേമ്പ ഷി ജിൻപിങ് ഗുജറാത്തിലേക്ക് പോയത്. പ്രമുഖ രാഷ്ട്രത്തലവെൻറ ഇൗ പരിഗണന അന്നു ചർച്ചകൾക്കിടയാക്കി.
അഹ്മദാബാദിൽ മോദിയും ഷിയും തൊട്ടിലിൽ ഉൗഞ്ഞാലാടി സൗഹൃദം പങ്കുവെക്കുന്നതിെൻറ ചിത്രം പുറത്തു വന്നതിനൊപ്പം പക്ഷേ, ചൈന യഥാർഥ മുഖം അതിർത്തിയിൽ പ്രദർശിപ്പിച്ചു. അരുണാചൽ പ്രദേശിനോടു ചേർന്ന അതിർത്തിയിൽ ഇന്ത്യൻ ഭൂവിഭാഗത്തേക്ക് ചൈനീസ് പട്ടാളം കടന്നുകയറി. അതു സൃഷ്ടിച്ച ഉരസൽ ദിവസങ്ങൾക്കുശേഷം രമ്യമായി പരിഹരിച്ചു.
അതിർത്തിയിലെ കടന്നുകയറ്റം മുതൽ, തിബത്തിെൻറ ആത്മീയനേതാവ് ദലൈലാമക്ക് അരുണാചൽ പ്രദേശ് സന്ദർശിക്കാൻ അവസരംനൽകിയതടക്കം വിവിധ വിഷയങ്ങളിൽ ചൈനയും ഇന്ത്യയും തമ്മിലുള്ള സൗഹാർദം മാഞ്ഞുകഴിഞ്ഞു. അമേരിക്കയോട് കൂടുതലടുത്ത ഇന്ത്യയെ സംശയത്തോടെ കാണുകയും പാകിസ്താനോട് കൂടുതൽ അടുക്കുകയുമാണ് ചൈന.
എന്നാൽ, അമേരിക്കൻ ബന്ധം കൂടുതൽ മുറുകിയിരിക്കെ, ചൈനയുടെ വിരട്ടൽവേണ്ടെന്ന ഭാഷ കേന്ദ്രം പുറത്തെടുക്കുകയും ചെയ്യുന്നു. 1962ലെ ഇന്ത്യയല്ല 2017ലെ ഇന്ത്യയെന്ന് പ്രതിരോധ മന്ത്രി അരുൺ ജെയ്റ്റ്ലി പറഞ്ഞത് ഇൗ പശ്ചാത്തലത്തിലാണ്. ചൈനയുടെ റോഡുനിർമാണത്തെച്ചൊല്ലി സേനകളുടെ തർക്കവും തടസ്സപ്പെടുത്തലും നടക്കുന്ന ദോകാലാമിൽ ഭൂപ്രകൃതി ഇന്ത്യക്കനുകൂലമാണ്. ഇന്ത്യ, ചൈന, ഭൂട്ടാൻ അതിരുകൾ സംഗമിക്കുന്നയിടത്ത് ഇന്ത്യൻ സേനക്കാണ് മേധാവിത്വം. പാകിസ്താനുമായുള്ള ബന്ധവും മോദിസർക്കാറിനു കീഴിൽ വഷളായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.