ഇന്ത്യ-ചൈന ബന്ധം കടുത്ത പ്രതിസന്ധിയിൽ -എസ്.ജയശങ്കർ
text_fieldsന്യൂഡൽഹി: ഇന്ത്യ-ചൈന ബന്ധം കടുത്ത പ്രതിസന്ധിയെ നേരിടുകയാണെന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. കഴിഞ്ഞ കുറേ വർഷങ്ങളായി ഇരു രാജ്യങ്ങളും തമ്മിൽ ഒപ്പിട്ട കരാറുകൾ പാലിച്ച് സ്ഥിതി സാധാരണനിലയിലാക്കാൻ ചൈന തയാറാവണമെന്നും വിദേശകാര്യമന്ത്രി ആവശ്യപ്പെട്ടു. കിഴക്കൻ ലഡാക്കിലുണ്ടായ സംഘർഷങ്ങളിലാണ് മന്ത്രിയുടെ പ്രതികരണം.
സർദാർ വല്ലഭായി പട്ടേലിെൻറ ജന്മദിനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യഥാർഥ നിയന്ത്രണരേഖയിൽ ഏകപക്ഷീയമായി തൽസ്ഥിതി മാറ്റാൻ ആരെയും അനുവദിക്കില്ലെന്ന് ജയശങ്കർ പറഞ്ഞു. അതിർത്തി കടന്നുള്ള തീവ്രവാദത്തോട് വിട്ടുവീഴ്ചയുണ്ടാവില്ലെന്നും ജയശങ്കർ വ്യക്തമാക്കി.
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ഇരു രാജ്യങ്ങളും തമ്മിൽ നല്ല ബന്ധമാണ് തുടരുന്നത്. അതിർത്തികളിൽ സമാധാനത്തിനായി ഇരു രാജ്യങ്ങളും സഹകരിക്കുന്നുണ്ട്. എന്നാൽ, കോവിഡ് കാലത്ത് സ്ഥിതിയിൽ മാറ്റമുണ്ടായിരിക്കുകയാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം പ്രതിസന്ധി നേരിടുകയാണെന്നും എസ്.ജയശങ്കർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.