ലോകത്തെ ഏറ്റവും വലിയ ആണവ വൈദ്യുതിനിലയം നിർമിക്കാൻ ഇന്ത്യ
text_fieldsപാരിസ്: ഇന്ത്യയിൽ ലോകത്തെ ഏറ്റവും വലിയ ആണവ വൈദ്യുതിനിലയം നിർമിക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. ഫ്രഞ്ച് ഊർജ ഗ്രൂപ്പായ ഇ.ഡി.എഫാണ് ഇക്കാര്യം അറിയിച്ചത്. വർഷങ്ങളായി മുടങ്ങിയ പദ്ധതിയാണ് വീണ്ടും പുനരുജ്ജീവിപ്പിക്കുന്നത്.
പദ്ധതിക്കായി എൻജിനീയറിങ് പഠനങ്ങൾ നടത്താനും ഉപകരണങ്ങൾ കൈമാറാനും ഇ.ഡി.എഫുമായി കരാറുണ്ടാക്കിയെന്നാണ് റിപ്പോർട്ട്. 15 വർഷമെടുത്താവും ൈവദ്യുതനിലയത്തിന്‍റെ പണി പൂർത്തിയാക്കുക. ഏകദേശം 10 ജിഗാവാട്സ് വൈദ്യുതി ഇവിടെ നിന്ന് ഉൽപാദിപ്പിക്കും. 70 മില്യൺ വീടുകൾക്ക് വൈദ്യുതി വിതരണം ചെയ്യാൻ ആണവനിലയത്തിന് സാധിക്കുമെന്നാണ് വിലയിരുത്തൽ.
ഏതാനും മാസങ്ങൾക്കുള്ളിൽ അന്തിമ കരാർ ഒപ്പിടുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. പവർ പ്ലാന്‍റ് നിർമിക്കുക മാത്രമല്ല ഇതിന് വേണ്ട ന്യുക്ലിയർ റിയാക്ടറുകളും ഇ.ഡി.എഫ് നൽകും. ജി.ഇ സ്റ്റീം പവറുമായി സഹകരിച്ചാണ് ന്യുക്ലിയർ റിയാക്ടറുകൾ നൽകുക. 2011ൽ ഫുക്കുഷിമയിൽ ആണവദുരന്തം ഉണ്ടായതിനെ തുടർന്നാണ് മഹാരാഷ്ട്രയിലെ ആണവ വൈദ്യുതി പദ്ധതി കേന്ദ്രസർക്കാർ താൽകാലികമായി നിർത്തിവെച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.