ആണവ നിരായുധീകരണ ലോകമാണ് ലക്ഷ്യമെന്ന് ഐക്യരാഷ്ട്ര സഭയിൽ ഇന്ത്യ
text_fieldsന്യൂയോർക്: ഘട്ടം ഘട്ടമായുള്ള പ്രക്രിയയിലൂടെ ആണവ നിരായുധീകരണം എന്ന സാർവദേശീയ ലക്ഷ്യം കൈവരിക്കാനാകുമെന്ന് ഇന്ത്യ വിശ്വസിക്കുന്നതായി വിദേശകാര്യ സെക്രട്ടറി ഹർഷ് വർധൻ ശൃംഗ്ല. 76മത് ഐക്യരാഷ്ട്ര സഭ പൊതുസമ്മേളനത്തിന്‍റെ ഭാഗമായി ആണവായുധങ്ങളുടെ സമ്പൂർണ ഉന്മൂലനത്തിനുള്ള അന്താരാഷ്ട്ര ദിനത്തിൽ സംസാരിക്കുകയായിരുന്നു വിദേശകാര്യ സെക്രട്ടറി.
സാർവത്രികവും വിവേചനരഹിതവും പരിശോധനാ വിധേയവുമായ ആണവ നിരായുധീകരണത്തിന് ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. ആഗോള ചട്ടക്കൂട് ഇതിനായി തയാറാക്കണം. ആണവായുധരഹിത ലോകം യാഥാർഥ്യമാക്കുന്നതിന് ഇന്ത്യ എല്ലാ അംഗരാജ്യങ്ങളുമായി ചേർന്ന് പ്രവർത്തിക്കും.
ഉത്തരവാദിത്തമുള്ള ആണവായുധ രാജ്യമെന്ന നിലയിൽ, ആണവായുധേതര രാജ്യങ്ങൾക്കെതിരെ ആണവായുധം ആദ്യം ഉപയോഗിക്കില്ലെന്ന നിലപാട് ഇന്ത്യ പ്രഖ്യാപിച്ചിട്ടുള്ളതാണെന്നും വിദേശകാര്യ സെക്രട്ടറി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.