ചൈനയുടെ മുഴുവൻ ഭൂപരിധിയും ലക്ഷ്യമിടാൻ സാധിക്കുന്ന അഗ്നി -5 പരീക്ഷണം വിജയം
text_fieldsചൈന തലസ്ഥാനമായ ബെയ്ജിങ് ഉൾപ്പെടെ ചൈനയിലെ എല്ലാ പ്രമുഖ നഗരങ്ങളെയും ലക്ഷ്യമിടാൻ ശേഷിയുള്ള അഗ്നി -5 ആണവ–ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പരീക്ഷണം വീണ്ടും സമ്പൂർണ വിജയത്തിലേക്ക്. 5,400 കിലോമീറ്റർ ദൂരപരിധിയുള്ള മിസൈലിനു ചൈനയുടെ മുഴുവൻ ഭൂപരിധിയും ലക്ഷ്യമിടാനാകും. ചൈന ഇന്ത്യൻ അതിർത്തിയിൽ സംഘർഷങ്ങൾ തുടർച്ചയായി സൃഷ്ടിക്കുന്നതിനിടെ, ഒഡീഷ തീരത്തെ അബ്ദുൽ കലാം ദ്വീപിൽനിന്ന് വൈകിട്ട് 5.30 ഓടെ ആയിരുന്നു പരീക്ഷണം.
മിസൈൽ പരീക്ഷണം സമ്പൂർണ വിജയമായിരുന്നു എന്ന് അധികൃതർ അറിയിച്ചു. അഗ്നി -5 മിസൈലുമായി ബന്ധപ്പെട്ട പുതിയ സാങ്കേതിക വിദ്യകളുടെയും സംവിധാനങ്ങളുടെയും ഫലപ്രാപ്തി ഉറപ്പാക്കുന്നതിനായിരുന്നു പരീക്ഷണം. ഈ മിസൈലിന് ചൈനീസ് തലസ്ഥാനമായ ബെയ്ജിങ് ഉൾപ്പെടെ ചൈനയിലെ എല്ലാ പ്രമുഖ നഗരങ്ങളെയും ലക്ഷ്യമിടാനുള്ള ശേഷിയുണ്ട്. 2012 ൽ ആദ്യമായി പരീക്ഷണ വിക്ഷേപണം നടത്തിയ അഗ്നി -5 മിസൈലിന്റെ ഒമ്പതാം പരീക്ഷണമാണ് ഇന്നത്തേതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.