അടിമുടി സൈനിക പരിഷ്കരണം നിർദേശിച്ച് സംയുക്ത സേനാമേധാവി
text_fieldsന്യൂഡൽഹി: ഭാവിയിലെ സുരക്ഷയും വെല്ലുവിളികളും കണക്കിലെടുത്ത് ഇന്ത്യൻ സൈന്യത്തെ അടിമുടി പരിഷ്കരിക്കാൻ നടപട ികളുമായി സംയുക്ത സേനാമേധാവി (സി.ഡി.എസ്) ജനറൽ ബിപിൻ റാവത്ത്. ഉത്തര-പശ്ചിമ ഭാഗങ്ങളിൽനിന്നുള്ള ഭീഷണി േനരിടാൻ രണ്ടു മുതൽ അഞ്ചുവരെ തിയറ്റർ കമാൻഡുകൾ രൂപവത്കരിക്കുമെന്നും 2022ഓടെ ഇതിൽ ആദ്യത്തേത് പ്രാവർത്തികമാകുമെന്നും അദ്ദേഹം പറഞ്ഞു.
ജമ്മു-കശ്മീരിന് മാത്രമായി മറ്റൊരു തിയറ്റർ കമാൻഡ് ഉണ്ടാക്കും. അമേരിക്കൻ മാതൃകയിൽ സൈനിക പരിശീലനത്തിനായും കമാൻഡ് രൂപവത്കരിക്കും. കര, നാവിക, വ്യോമസേനകൾ അടങ്ങിയ സൈനിക യൂനിറ്റാണ് തിയറ്റർ കമാൻഡ്. നിലവിൽ ഓരോ സൈനിക വിഭാഗത്തിനും രാജ്യത്ത് വ്യത്യസ്ത കമാൻഡുകളാണ് ഉള്ളത്.
നാവികസേനയുടെ കിഴക്ക്-പടിഞ്ഞാറൻ കമാൻഡുകൾ സംയോജിപ്പിച്ച് ഇന്ത്യൻ മഹാസമുദ്രത്തിെൻറ മുഴുവൻ സുരക്ഷക്കായി ഒറ്റ യൂനിറ്റ് രൂപവത്കരിക്കുമെന്നും (പെനിൻസുലാർ കമാൻഡ്) നാവികസേന മേധാവിക്ക് കീഴിലായിരിക്കും ഇത് പ്രവർത്തിക്കുകയെന്നും റാവത്ത് പറഞ്ഞു.
പെനിൻസുലാർ കമാൻഡ് മേധാവിക്ക് ഡൽഹിയിൽനിന്നുള്ള നിർദേശങ്ങൾക്ക് കാത്തിരിക്കാതെതന്നെ യുദ്ധക്കപ്പലുകളുടെ യാത്രാഗതിയടക്കം കാര്യങ്ങളിൽ തീരുമാനമെടുക്കാനുമാകുമെന്നും അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.