രാജ്യത്ത് കോവിഡ് ബാധിതർ 1.38 ലക്ഷം; മരണസംഖ്യ 4000 കടന്നു
text_fieldsന്യൂഡൽഹി: രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 1.38 ലക്ഷം കടന്നു. 24 മണിക്കൂറിനുള്ളിൽ 6977 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്തെ കോവിഡ് മരണം 4000 കടക്കുകയും ചെയ്തു. 154 പേരാണ് ഞായറാഴ്ച രാജ്യത്ത് മരിച്ചത്.
കോവിഡ് ബാധിതരുടെ എണ്ണത്തിൽ 10ാം സ്ഥാനത്താണ് ഇന്ത്യ. ഡിസംബറിൽ ചൈനയിൽ കണ്ടെത്തിയ കൊറോണ വൈറസ് ആറുമാസത്തിനുള്ളിൽ 196 രാജ്യങ്ങളിലാണ് പടർന്നുപിടിച്ചത്.
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ വൻ വർധനയാണ് രേഖപ്പെടുത്തിയത്. മഹാരാഷ്ട്രയിൽ കോവിഡ് രോഗികളുടെ എണ്ണം 50,000 കടന്നിരുന്നു. ഞായറാഴ്ച മാത്രം 3000 ത്തിൽ അധികം പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മഹാരാഷ്ട്രക്ക് പുറമെ ഗുജറാത്ത്, തമിഴ്നാട്, ഡൽഹി എന്നിവിടങ്ങളിലും കോവിഡ് പടർന്നുപിടിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.