രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 6000ത്തിലധികം
text_fieldsന്യൂഡൽഹി: ആരോഗ്യ മന്ത്രാലയത്തിൻെറ കണക്കുപ്രകാരം രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 5,895 ആയി. വ്യാഴാഴ്ച 169 പേർ മരിച്ചതായാണ് ഔദ്യോഗിക സ്ഥിരീകരണം. 478 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. അതേസമയം, വെള്ളിയാഴ്ച രാവിലെയോ ടെ 6000ലേറെ പേർക്ക് രോഗം സ്ഥിരീകരിച്ചതായി വാർത്താ ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്യുന്നു.
കഴിഞ്ഞ 24 മണിക്ക ൂറിനിടെ 591 പുതിയ കോവിഡ് ബാധകളും 20 മരണവും വിവിധ സംസ്ഥാനങ്ങളിലായി റിപോർട്ട് ചെയ്തു. നിലവിൽ 5218 പേരാണ് ചികിത്സയിലുള്ളത്.
പി.ടി.ഐയുടെ ഏറ്റവും പുതിയ റിപോർട്ട് പ്രകാരം രാജ്യത്ത് ഇതുവരെ 6624 പേർക്ക് രോഗം സ്ഥിരീകരിച്ചു. 225 പേർ മരിക്കുകയും 596 പേർക്ക് രോഗം ഭേദമാകുകയും ചെയ്തു.
വ്യാഴാഴ്ച റിപോർട്ട് ചെയ്ത 20 മരണത്തിൽ എട്ടെണ്ണം മഹാരാഷ്ട്രയിലും ഗുജറാത്തിലും മധ്യപ്രദേശിലും മൂന്നെണ്ണം വീതവും രണ്ടെണ്ണം ജമ്മു കശ്മീരിലും പഞ്ചാബ്, ഉത്തർപ്രദേശ്, കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ ഒന്നുവീതവുമായിരുന്നു.
രാജ്യത്ത് കൂടുതൽ കോവിഡ് മരണം മഹാരാഷ്ട്രയിലാണ്. 72 പേർ ഇവിടെ മരിച്ചു. ഗുജറാത്തിലും മധ്യപ്രദേശിലും 16 വീതവും ഡൽഹിയിൽ ഒമ്പതുപേരും ഇതുവരെ മരിച്ചു. പഞ്ചാബിലും തമിഴ്നാട്ടിലും എട്ടുമരണമാണ് ഇതുവരെ സ്ഥിരീകരിച്ചത്. തെലങ്കാനയിൽ ഏഴുപേരും മരിച്ചു. രോഗം സ്ഥിരീകരിച്ച 5865 പേരിൽ 71 പേർ വിദേശികളാണ്.
മഹാരാഷ്ട്രയിൽ വ്യാഴാഴ്ച പുതിയ 200 ൽ അധികം കോവിഡ് കേസുകൾ കണ്ടെത്തി. ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 1300 കടന്നു.
ഡൽഹിയിൽ 700 ൽ അധികംപേർക്ക് കോവിഡ് ബാധ കണ്ടെത്തി. ഒരു ഡൽഹി പൊലീസ് കോൺസ്റ്റബിളിനും രണ്ടു പാരാമെഡിക്കൽ സ്റ്റാഫിനും അടക്കം 51 പേർക്കാണ് വ്യാഴാഴ്ച പുതുതായി ഡൽഹിയിൽ കോവിഡ് സ്ഥിരീകരിച്ചത്.
തമിഴ്നാട്ടിൽ 96 പേർക്ക് കൂടി കോവിഡ് കണ്ടെത്തി. 834 പേരാണ് തമിഴ്നാട് സർക്കാരിൻെറ കണക്കുപ്രകാരം ചികിത്സയിലുള്ളവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.