Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാജ്യത്ത്​ കോവിഡ്​...

രാജ്യത്ത്​ കോവിഡ്​ ബാധിതരുടെ എണ്ണം 1600 കടന്നു

text_fields
bookmark_border
രാജ്യത്ത്​ കോവിഡ്​ ബാധിതരുടെ എണ്ണം 1600 കടന്നു
cancel

ന്യുഡൽഹി: രാജ്യത്തെ കോവിഡ്​ രോഗ ബാധിതരുടെ എണ്ണം 1600 കടന്നു. 12 മണിക്കൂറിനിടെ 200 പേർക്കാണ്​ പുതുതായി രോഗബാധ കണ് ടെത്തിയത്​.

ഒരു ദിവസം പുതുതായി ഇത്രയും പേർക്ക്​ രോഗബാധ കണ്ടെത്തുന്നത് ആദ്യമായാണ്​. ഇതുവരെ 53 പേരാണ്​ രാജ്യത്ത്​ മരിച്ചത്​. ഇന്ന്​ പശ്ചിമബംഗാളിൽ രണ്ടുമരണം സ്​ഥിരീകരിച്ചു. കൂടാതെ ഉത്തർപ്രദേശിൽ ആദ്യ കോവിഡ്​ മരണം റിപ്പോർട്ട്​ ചെയ്​തു.

ഡൽഹിയിലെ നിസാമുദ്ദീനിൽ നടന്ന തബ്​ലീഗ്​ സമ്മേളനത്തിൽ പ​ങ്കെടുത്തവരിലാണ്​ കൂടുതലും പുതുതായി രോഗബാധ ക​ണ്ടെത്തിയത്​.

മഹാരാഷ്​ട്രയിൽ മാത്രം ഇതുവരെ 302 പേർക്കാണ്​ രോഗബാധ സ്​ഥിരീകരിച്ചത്​. മഹാരാഷ്​ട്രയിൽ ഇന്നുപുലർച്ചെ ഒരാൾ കൂടി മരിച്ചു. സംസ്​ഥാന​ത്തെ 11ാമത്തെ മരണമാണ്​ ഇന്ന്​ റിപ്പോർട്ട്​ ചെയ്​തത്​.

മഹാരാഷ്​ട്ര, ആന്ധ്രപ്രദേശ്​, ഡൽഹി, തമിഴ്​നാട്​, മധ്യപ്രദേശ്​, തെലങ്കാന, കർണാടക എന്നിവിടങ്ങളിലാണ്​ കൂടുതൽ കോവിഡ്​ കേസുകൾ പുതുതായി റിപ്പോർട്ട്​ ചെയ്​തത്​. മുംബൈയിൽ മാത്രം 100 ലധികം പേരിലാണ്​ കോവിഡ്​ ബാധ കണ്ടെത്തിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:coronamalayalam newsindia newscorona viruscovid 19India News
News Summary - India Covid Cases Rises to 1600 -India news
Next Story