വ്യാപനം തീവ്രം; 1,31,968 പേർക്ക് കൂടി കോവിഡ്, 780 മരണം
text_fieldsന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 1,31,968 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 780 കോവിഡ് മരണവും കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചപ്പോൾ 61,899 പേരാണ് ഇന്നലെ രോഗമുക്തരായത്. ഇതോടെ നിലവിൽ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 9,79,608 ആയി.
ഇതോടെ ആകെ മരണസംഖ്യ 1,67,642 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗമുക്തി നിരക്ക് 91.22 ശതമാനമായി കുറയുകയും ചെയ്തിട്ടുണ്ട്.
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിെൻറ കണക്കനുസരിച്ച് ഇന്നലെ 13,64,205 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതുവരെ 9,43,34,262 പേർക്ക് വാക്സിൻ നൽകി.
അതേസമയം, രാജ്യത്ത് കോവിഡ് രണ്ടാം തരംഗം രൂക്ഷമായതോടെ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും കടുത്ത നടപടികളിലേക്ക് കടന്നിരിക്കുകയാണ്. രാത്രികാല കർഫ്യൂ ആണ് ആദ്യഘട്ടത്തിൽ നടപ്പാക്കുന്നത്. കർണാടകയിൽ കോവിഡ് വ്യാപനം രൂക്ഷമായ ബംഗളൂരു ഉൾപ്പെടെ എട്ടു നഗരങ്ങളിൽ രാത്രി കർഫ്യൂ ഏർപ്പെടുത്തി.
കർഫ്യൂവും ചിലയിടങ്ങളിൽ ലോക്ഡൗണും ഏർപ്പെടുത്തിയതോടെ കുടിയേറ്റ തൊഴിലാളികൾ സ്വദേശത്തേക്ക് മടങ്ങാൻ ആരംഭിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിൽ മാത്രം 376 പേർക്കാണ് ഇന്നലെ കോവിഡ് മൂലം ജീവൻ നഷ്ടപ്പെട്ടത്.
മാസ്ക് ധരിക്കാത്തവർക്ക് 1000 രൂപ പിഴ ചുമത്താൻ തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.