Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ്രതിദിന രോഗികളുടെ...

പ്രതിദിന രോഗികളുടെ എണ്ണം 30,000ത്തിൽ താഴെ; രാജ്യത്ത്​ 97.3 ലക്ഷം കോവിഡ്​ ബാധിതർ

text_fields
bookmark_border
പ്രതിദിന രോഗികളുടെ എണ്ണം 30,000ത്തിൽ താഴെ; രാജ്യത്ത്​ 97.3 ലക്ഷം കോവിഡ്​ ബാധിതർ
cancel

ന്യൂഡൽഹി: ഇന്ത്യയിൽ പ്രതിദിനം റിപ്പോർട്ട്​ ചെയ്യപ്പെടുന്ന കോവിഡ്​ കേസുകളുടെ എണ്ണം 30000ത്തിൽ താഴെയെത്തി. നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം നാല്​ ലക്ഷത്തിൽ താഴെ മാത്രമാണ്​​.

ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിൻെറ കണക്കുകൾ പ്രകാരം 24 മണിക്കൂറിനിടെ രാജ്യത്ത്​ 26,567 കോവിഡ്​ കേസുകളാണ്​ റിപ്പോർട്ട്​ ചെയ്​തത്​. ഇതോടെ രാജ്യത്ത്​ കോവിഡ്​ ബാധിച്ചവരുടെ എണ്ണം 97.3 ലക്ഷമായി.

രോഗബാധിതരേക്കാൾ രോഗമുക്തരുടെ എണ്ണം ഉയരുന്ന സ്​ഥിതി തുടരുകയാണ്​​. 24 മണിക്കൂറിനിടെ 39,045 പേർ രോഗമുക്തരായി. 3,83,866 പേരാണ്​ നിലവിൽ ചികിത്സയിലുള്ളത്​. 24 മണിക്കൂറിനിടെ 385 പേർ രോഗം ബാധിച്ച്​ മരിച്ചു. ഇതോടെ രാജ്യത്ത്​ കോവിഡ്​ ബാധിച്ച്​ മരിച്ചവരുടെ എണ്ണം 1,40,958 ആയി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid 19covid indiaCOVID tally
News Summary - India covid tally crosses 97.3 lakh less than 30,000 new cases day
Next Story