3451 പേർക്ക്കൂടി കോവിഡ്; 40 മരണം
text_fieldsന്യൂഡൽഹി: രാജ്യത്ത് 3451 പേർക്ക്കൂടി കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 3,079 പേർ രോഗമുക്തരാകുകയും ചെയ്തു.
ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 20,635 ആയി. 40 കോവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
98.74 ആണ് രാജ്യത്തെ രോഗമുക്തി നിരക്ക്. ഡൽഹിയിൽ 1,407 പേർക്കും മഹാരാഷ്ട്രയിൽ 253ഉം, കർണാടകയിൽ 171ഉം കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
അതിനിടെ, ഇന്ത്യയിലെ കോവിഡ് മരണം സംബന്ധിച്ച ലോകാരോഗ്യ സംഘടനയുടെ കണക്കിനെതിരെ രൂക്ഷ വിമർശനവുമായി ബി.ജെ.പി രംഗത്തെത്തി. ലോകാരോഗ്യ സംഘടനയുടെ രീതി വികലവും കൃത്യമല്ലാത്തതുമാണെന്നാണ് ബി.ജെ.പി ആരോപണം. അനുമാനങ്ങളെ അടിസ്ഥാനമാക്കിയ റിപ്പോർട്ടിനെതിരെ ഇന്ത്യ ശക്തമായ എതിർപ്പ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് ബി.ജെ.പി ദേശീയ വക്താവ് സംബിത് പത്ര പറഞ്ഞത്.
കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം ഇന്ത്യയിലെ കോവിഡ് മരണങ്ങൾ 47 ദശലക്ഷമാണ്. ഇത് രാജ്യത്തിന്‍റെ ഔദ്യോഗിക കണക്കിന്റെ പത്ത് ഇരട്ടിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.