Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാജ്യത്ത് 19,968...

രാജ്യത്ത് 19,968 പേർക്ക്കൂടി കോവിഡ്; 673 മരണം

text_fields
bookmark_border
രാജ്യത്ത് 19,968 പേർക്ക്കൂടി കോവിഡ്; 673 മരണം
cancel

ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 19,968 പേർക്ക്കൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം 22,270 പേർക്കായിരുന്നു കോവിഡ് ബാധിച്ചത്.

പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.07 ശതമാനത്തിൽനിന്ന് 1.68 ആയാണ് കുറഞ്ഞത്. ഡിസംബർ 31ന് ശേഷം ആദ്യമായാണ് പ്രതിദിന രോഗികളുടെ എണ്ണം 20,000ത്തിൽ കുറയുന്നത്.

673 കോവിഡ് മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. 11,87,766 സാമ്പിളുകളാണ് ഇന്നലെ പരിശോധിച്ചത്.

അതേസമയം, ചികിത്സയിലായിരുന്ന 48,847 പേർ രോഗമുക്തരായി. രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക് 98.28 ശതമാനമാണ്.

ഇതോടെ നിലവിൽ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 2,24,187 ‍ആയി.

175.37 കോടി ഡോസ് കോവിഡ് പ്രതിരോധ വാക്സിനാണ് ഇതുവരെ രാജ്യത്ത് വിതരണം ചെയ്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covid IndiaCovid 19
News Summary - india covid update 20 feb 2022
Next Story