Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 April 2023 10:42 AM IST Updated On
date_range 18 April 2023 10:42 AM ISTരാജ്യത്ത് 7,633 പേർക്ക്കൂടി കോവിഡ്
text_fieldsbookmark_border
ന്യൂഡൽഹി: 24 മണിക്കൂറിനിടെ രാജ്യത്ത് 7,633 പേർക്ക്കൂടി കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതോടെ കോവിഡിനെ തുടർന്ന് ചികിത്സയിലുള്ളവരുടെ എണ്ണം 61,233 ആയി ഉയർന്നു.
11 മരണവും കഴിഞ്ഞ ദിവസം രാജ്യത്ത് റിപ്പോർട്ട് ചെയ്തു. നാലു പേർ ഡൽഹിയിലാണ് മരിച്ചത്. ഇതോടെ കോവിഡിൽ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം 5,31,152 ആയി.
220.66 കോടി ഡോസ് കോവിഡ് പ്രതിരോധ വാക്സിനുകളാണ് രാജ്യത്ത് ഇതുവരെ വിതരണം ചെയ്തത്.
അതേസമയം, മഹാരാഷ്ട്രയിൽ ഈ വർഷം കോവിഡ് ബാധിച്ച് മരിച്ചതിൽ 71 ശതമാനവും 60 വയസ്സിന് മുകളിലുള്ളവരാണെന്ന് ആരോഗ്യ വകുപ്പ്. 41നും 59നും ഇടയിൽ പ്രായമുള്ള ഒമ്പത് പേരാണ് മരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story