രാജ്യത്ത് 90 കോടിയിലേറെ ഡോസ് വാക്സിൻ വിതരണം ചെയ്തതായി കേന്ദ്രം
text_fieldsന്യൂഡൽഹി: രാജ്യത്ത് 90 കോടിയിലേറെ ഡോസ് കോവിഡ് പ്രതിരോധ വാക്സിൻ വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ. ജനുവരി 16നാണ് രാജ്യത്ത് വാക്സിനേഷൻ ഡ്രൈവിന് തുടക്കമിട്ടത്. ആരോഗ്യപ്രവർത്തകർക്കാണ് ആദ്യം വാക്സിൻ നൽകിയത്. പിന്നീട് ഫെബ്രുവരി രണ്ട് മുതൽ കോവിഡ് മുന്നണിപ്പോരാളികൾക്കും വാക്സിൻ നൽകുകയായിരുന്നു.
'ജയ് ജവാൻ ജയ് കിസാൻ എന്ന മുദ്രാവാക്യം ഉയർത്തിയത് ലാൽ ബഹദൂർ ശാസ്ത്രിജിയായിരുന്നു. അടൽ ബിഹാരി വാജ്പേയ് വിജ്ഞാനം ജയിക്കട്ടെ എന്ന മുദ്രാവാക്യം ഉയർത്തി. ഗവേഷണം ജയിക്കട്ടെ എന്ന മുദ്രാവാക്യമാണ് നരേന്ദ്ര മോദി ഉയർത്തിയത്. ഗവേഷണത്തിന്‍റെ ഫലമാണ് കോവിഡ് പ്രതിരോധ വാക്സിൻ' -മൻസൂഖ് മാണ്ഡവ്യ പറഞ്ഞു.
60 വയസിന് മുകളിലുള്ളവർക്ക് മാർച്ച് ഒന്ന് മുതലാണ് വാക്സിനേഷൻ ആരംഭിച്ചത്. ഏപ്രിൽ ഒന്നിന് 45ന് മുകളിലുള്ളവർക്കും നൽകിത്തുടങ്ങി. മേയ് ഒന്നു മുതലാണ് 18ന് മുകളിലുള്ള എല്ലാവർക്കും രാജ്യത്ത് വാക്സിൻ നൽകിത്തുടങ്ങിയത്.
കേരളത്തിൽ 2,47,44,265 പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും 1,11,00,410 പേർക്ക് രണ്ട് ഡോസ് വാക്‌സിനും നല്‍കി. 45 വയസില്‍ കൂടുതല്‍ പ്രായമുള്ള 97 ശതമാനത്തിലധികം ആളുകള്‍ക്ക് ഒറ്റ ഡോസും 60 ശതമാനം പേര്‍ക്ക് രണ്ട് ഡോസും വാക്‌സിനേഷന്‍ സംസ്ഥാനം നല്‍കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.