Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാജ്യത്ത്​ കോവിഡ്​...

രാജ്യത്ത്​ കോവിഡ്​ ബാധിതർ അഞ്ച്​ ലക്ഷം കടന്നു

text_fields
bookmark_border
രാജ്യത്ത്​ കോവിഡ്​ ബാധിതർ അഞ്ച്​ ലക്ഷം കടന്നു
cancel

ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ്​ ബാധിതരുടെ എണ്ണം അഞ്ച്​ ലക്ഷം കടന്നു. അഞ്ച്​ ലക്ഷത്തിലേറെ രോഗികളുള്ള നാല്​ രാജ്യങ്ങളിൽ ഒന്നായി ഇന്ത്യ മാറി. 24 മണിക്കൂറിനിടെ 17,296 പുതിയ കോവിഡ്​ കേസുകളാണ് രാജ്യത്ത്​ റിപ്പോർട്ട്​ ചെയ്​തത്​. ഇതുവരെയുള്ള പ്രതിദിന കോവിഡ്​ രോഗികളുടെ എണ്ണത്തിൽ ഏറ്റവും ഉയർന്ന കണക്കാണിത്​. തുടർച്ചയായി ഏഴു ദിവസം പ്രതിദിനം 14,000ത്തിലധികം ആളുകൾക്കാണ്​ രാജ്യത്ത്​ വൈറസ്​ ബാധ സ്ഥിരീകരിക്കുന്നത്​. പുതുതായി 407 പേർ കൂടി മരിച്ചതോടെ രാജ്യത്ത്​ കോവിഡ്​ ബാധിച്ച്​ മരണത്തിന്​ കീഴടങ്ങിയവരുടെ എണ്ണം 15,301 ആയി.

മഹാരാഷ്​ട്രയാണ്​ കോവിഡ്​ അതിരൂക്ഷമായി പിടിച്ചുലച്ച​ സംസ്ഥാനം. പുതുതായി 50,240 പേർക്ക്​​ ഇവിടെ കോവിഡ്​ സ്ഥിരീകരിക്കുകയും 175 പേർ മരിക്കുകയും ചെയ്​തു​. മുംബൈയിൽ വെള്ളിയാഴ്​ച കോവിഡ്​ ബാധിതരുടെ എണ്ണം 72,175 ആയി ഉയർന്നു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികൾ 1,52,765 ആയി. ഇതിൽ 65,829 പേർ നിലവിൽ ചികിത്സയിൽ തുടരുകയാണ്​.

ഡൽഹിയിൽ 24 മണിക്കൂറിനിടെ 3,460 പേർക്ക്​ കോവിഡ്​ സ്ഥിരീകരിക്കുകയും 2,326 പേർ​ രോഗമുക്തരാവുകയും ചെയ്​തു. ആകെ രോഗബാധിതരുടെ എണ്ണം 77,240 ആയി​. 47,091 പേർ​ രോഗമുക്തി നേടി. 2,492 പേർ മരിച്ചു.

രാജ്യത്ത്​ മഹാരാഷ്​ട്രക്ക്​ പിന്നാ​െല കോവിഡ്​ രൂക്ഷമായി ബാധിച്ച സംസ്ഥാനമാണ്​ തമിഴ്​നാട്​. 24 മണിക്കൂറിനുള്ളിൽ 3,509 പേർക്ക്​​ രോഗം ബാധിച്ചു. പുതുതായി 45 പേർ കൂടി മരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ്​ ബാധിതരുടെ എണ്ണം 70,977 ആയി. ഇതിൽ 911 പേർ മരിച്ചു.

പശ്ചിമബംഗാളിൽ ഒറ്റദിവസംകൊണ്ട്​ 542 പേർക്കാണ്​ കോവിഡ്​ ബാധിച്ചത്​. ആകെ രോഗബാധിതർ 16,190 ആയി. ഇതിൽ10,535 പേർക്ക്​ രോഗം ഭേദമായി. ഹരിയാനയിൽ ഇതുവരെ 12,884 പേർക്ക്​ കോവിഡ്​ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 421 പേർക്ക്​ രോഗം സ്ഥിരീകരിക്കുകയും 13 പേർ മരിക്കുകയും ചെയ്​തു. ആകെ 211 പേരാണ്​ സംസ്ഥാനത്ത്​ ഇതുവരെ കോവിഡ്​ ബാധിച്ച്​ മരിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newscorona virusIndia News​Covid 19
News Summary - India Crosses 5 Lakh COVID Cases
Next Story