Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാജ്യത്ത്​ കോവിഡ്​...

രാജ്യത്ത്​ കോവിഡ്​ ബാധിതർ രണ്ടുലക്ഷത്തിലധികം; മരണം 5,829

text_fields
bookmark_border
രാജ്യത്ത്​ കോവിഡ്​ ബാധിതർ രണ്ടുലക്ഷത്തിലധികം; മരണം 5,829
cancel

ന്യൂഡൽഹി: രാജ്യത്ത്​ കോവിഡ്​ ബാധിതർ രണ്ടുലക്ഷം കടന്നു. 2,07,191 പേർക്കാണ്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. 5,829 പേർ​ മരിച്ചു. 15 ദിവസത്തിനുള്ളിലാണ്​ കോവിഡ്​ ബാധിതരുടെ എണ്ണം ഒരു ലക്ഷത്തിൽനിന്ന്​ രണ്ടുലക്ഷത്തിലേക്ക്​ എത്തിയത്. ഒരു ദിവസം 8000ത്തിൽ അധികം പേർക്കാണ്​ രാജ്യത്ത്​ കോവിഡ്​ സ്​ഥിരീകരിക്കുന്നത്​. ​ലോകത്ത്​ കോവിഡ്​ ബാധിതരുടെ എണ്ണത്തിൽ ഇന്ത്യ ഏഴാംസ്​ഥാനത്താണ്​. 

മരിച്ചവരിൽ 10 ശതമാനം വയോധികരും 73 ശതമാനം മറ്റു അസുഖങ്ങളുള്ളവരുമാണെന്ന്​ ഐ.സി.എം.ആർ അറിയിച്ചു. മഹാരാഷ്​ട്രയിലാണ്​ ഏറ്റവും കൂടുതൽ രോഗികളുള്ളത്​. 72,300 പേർക്കാണ്​​ മഹാരാഷ്​ട്രയിൽ കോവിഡ്​ സ്​ഥിരീകരിച്ചത്​. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2,287പേർക്ക്​​ പുതുതായി രോഗം കണ്ടെത്തി​. കഴിഞ്ഞ ദിവസം മാത്രം 103 പേർ സംസ്​ഥാനത്ത്​ കോവിഡ്​ ബാധിച്ച്​ മരിച്ചു. ഇതോടെ മരണസംഖ്യ 2465 ആയി. 

മുംബൈയിൽ മാത്രം 41,986 പേർക്കാണ്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം 1109 ​േപർക്ക്​ മാത്രം രോഗം സ്​ഥിരീകരിച്ചു. 49 പേരാണ്​ ചൊവ്വാഴ്​ച മരിച്ചത്​. ഇതുവരെ 1368 പേരാണ്​ ഇതുവരെ മുംബൈയിൽ മരിച്ചത്​.

കർണാടകയിൽ 388 പേർക്കും ഗുജറാത്തിൽ 400 പേർക്കും പുതുതായി കോവിഡ്​ സ്​ഥിരീകരിച്ചു. ഗുജറാത്തിൽ ഇതുവരെ 17500 പേർക്കാണ്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. കർണാടകയിൽ ഇതുവരെ 3796 പേർക്ക്​​ രോഗം സ്​ഥരീകരിച്ചു​. 52 പേർ മരിച്ചു. 


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:maharashtramalayalam newsindia newscorona viruscovid 19
News Summary - India Crosses Two Lakh Covid Cases -India news
Next Story