തുടർച്ചയായ നാലാം ദിവസവും 2000 കടന്ന് പ്രതിദിന കോവിഡ് രോഗികൾ
text_fieldsന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 2,527 പേർക്ക്കൂടി കോവിഡ് സ്ഥിരീകരിച്ചു. തുടർച്ചയായ നാലാം ദിവസമാണ് രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 2000 കടക്കുന്നത്.
ഇതോടെ, കോവിഡ് ബാധിച്ച് നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 15,079 ആയി. 0.56 ശതമാനമാണ് പോസിറ്റിവിറ്റി റേറ്റ്. അതേസമയം, 1,656 പേർ രോഗമുക്തരാകുകയും ചെയ്തു.
കോവിഡ് കേസുകൾ വീണ്ടും കുതിച്ചുയരുകയും ഒമിക്രോണിന്‍റെ പുതിയ വകഭേദം സ്ഥിരീകരിക്കുകയും ചെയ്തതോടെ ഡൽഹിയിൽ വീണ്ടും മാസ്ക് നിർബന്ധമാക്കി. തമിഴ്നാടും ഇതേ നടപടി സ്വീകരിച്ചിട്ടുണ്ട്.
ഒമിക്രോണിന്‍റെ പുതിയ വകഭേദമായ ബി.എ.2.12 കണ്ടെത്തിയതായാണ് ഡൽഹി ആരോഗ്യ വകുപ്പ് പറയുന്നത്. ജീനോ പരിശോധനയിലാണ് സാമ്പിളിൽ വ്യതിയാനം കണ്ടെത്തിയത്.
കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് സർക്കാർ കൂടുതൽ ശ്രദ്ധിക്കുന്നത്. ഇതിനായി തെർമൽ സ്കാനിങ് പരിശോധന നിർബന്ധമാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.