89,123 പേർക്ക്കൂടി കോവിഡ്; 714 മരണം
text_fieldsന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 89,129 പേർക്ക്കൂടി കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലുണ്ടായിരുന്ന 44,202 പേർക്ക് രോഗം ഭേദമായപ്പോൾ 714 പേർ മരണത്തിന് കീഴടങ്ങിെയന്ന് ആരോഗ്യ മന്ത്രാലയത്തിെൻറ കണക്കുകൾ പറയുന്നു.
ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 1,23,92,260 ആയി. രോഗ മുക്തി നേടിയവരുടെ എണ്ണം 1,15,69,241 ആയി. ഇതുവരെ 1,64,110 പേർക്ക് വൈറസ് ബാധയിൽ ജീവൻ നഷ്ടപ്പെട്ടു. നിലവിൽ 6,58,909 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.
കേരളമടക്കം 11 സംസ്ഥാനങ്ങളിലെ കോവിഡ് സ്ഥിതി ആശങ്കജനകമാണെന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്. പ്രതിരോധ നടപടികൾ കൂടുതൽ ശക്തമാക്കണമെന്നും പരിശോധനകളിൽ 70 ശതമാനത്തിലേറെയും ആർ.ടി.പി.സി.ആർ ആയിരിക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.
അതേസമയം, മഹാരാഷ്ട്രയിലെ സ്ഥിതി അതീവ ഗുരുതരമായി. സംസ്ഥാനത്തെ കോവിഡ് വ്യാപനം രൂക്ഷമായി തുടർന്നാൽ വീണ്ടും ലോക്ഡൗൺ ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ സൂചന നൽകിക്കഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.