Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപുതിയ സ്വകാര്യത നയം...

പുതിയ സ്വകാര്യത നയം പിൻവലിക്കാൻ വാട്​സ്​ആപ്പിനോട്​ കേന്ദ്രം

text_fields
bookmark_border
പുതിയ സ്വകാര്യത നയം പിൻവലിക്കാൻ വാട്​സ്​ആപ്പിനോട്​ കേന്ദ്രം
cancel

ന്യൂഡൽഹി: വാട്​സ്​ആപ്പിന്‍റെ വിവാദമായ പുതിയ സ്വകാര്യത നയം പൂർണമായും പിൻവലിക്കണമെന്ന്​ കേന്ദ്ര ഐ.ടി മന്ത്രാലയം ആവശ്യപ്പെട്ടു. വാട്​സ്​ആപ്​ കൊണ്ടുവന്ന മാറ്റങ്ങൾ തികച്ചും അധാർമികവും അംഗീകരിക്കാനാവാത്തുമാണെന്ന്​ വാട്​സ്​ആപ്​ സി.ഇ.ഒ വിൽ കാത്കാർട്ടിന് അയച്ച കത്തിൽ കേന്ദ്ര ഐ.ടി മന്ത്രാലയം വ്യക്തമാക്കി.

വാട്​സ്​ആപ്പി​‍െൻറ ഉടമസ്​ഥതയിലുള്ള ഫേസ്​ബുക്കുമായി ഉപയോക്​താക്കളുടെ വിവരങ്ങൾ കൈമാറുന്നത്​ ഗുരുതരമായ സുരക്ഷ പ്രശ്​നമാണെന്ന്​ കേന്ദ്രം അയച്ച കത്തിൽ പറയുന്നു. പുതിയ നയം അനുസരിച്ചില്ലെങ്കിൽ ഇനി ഉപയോക്​താക്കളായി തുടരാനാവില്ലെന്ന നയം ഇന്ത്യൻ പൗരന്മാരുടെ തെര​ഞ്ഞെടുക്കാനുള്ള അവകാശത്തിൽ കൈവെക്കലാണെന്നും പുതിയ നയം പിൻവലിച്ച്​ വിവര സ്വകാര്യതയും സുരക്ഷയും ഉറപ്പുവരുത്തണമെന്നും കത്തിൽ കേന്ദ്രം പറയുന്നു.

വാട്​സ്​ആപ്പിന്‍റെ പുതിയ സ്വകാര്യത നയത്തിൽ പ്രതിഷേധിച്ച്​ ലക്ഷക്കണക്കിന്​ ഉപയോക്​താക്കളാണ്​ ടെലഗ്രാം, സിഗ്​നൽ പോലുള്ള ബദൽ പ്ലാറ്റ്​ഫോമുകളിലേക്ക്​ തിരിഞ്ഞത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:whatsapp
News Summary - India demands repeal of WhatsApp's new privacy policy
Next Story