കാനഡയിലെ ഖലിസ്ഥാൻ ഹിത പരിശോധന; എതിർപ്പറിയിച്ച് ഇന്ത്യ
text_fieldsന്യൂഡൽഹി: രാജ്യത്തിന്‍റെ അഖണ്ഡതയെയും പരമാധികാരത്തെയും വെല്ലുവിളിക്കുന്നതിനാൽ നിരോധിത സംഘടന നടത്തുന്ന ഖലിസ്ഥാൻ ഹിതപരിശോധന നിർത്തിവെക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ജസ്റ്റിൻ ട്രൂഡോ സർക്കാറിനോട് ആവശ്യപ്പെട്ടു. ഇന്ത്യക്കാരെ ഭിന്നിപ്പിക്കാൻ ഹിതപരിശോധന ഉപയോഗിക്കപ്പെട്ടേക്കാമെന്ന ആശങ്ക ഇന്ത്യ കാനഡയെ അറിയിച്ചിരുന്നു.
സെപ്റ്റംബർ 18ന് ഒന്‍റാറിയോയിലെ ബ്രാംപ്റ്റണിൽ നേരത്തെ ഹിത പരിശോധന നടന്നിരുന്നു. നവംബർ 6നാണ് അടുത്ത ഹിത പരിശോധന.
രാജ്യത്തിന്‍റെ പരമാധികാരത്തെയും അഖണ്ഡതയെയും മാനിക്കുന്നുവെന്നും ഹിതപരിശോധനയെ അംഗീകരിക്കില്ലെന്നും സെപ്റ്റംബർ 16ന് കനേഡിയൻ സർക്കാർ അറിയിച്ചു. എന്നാൽ, വ്യക്തികൾക്ക് നിയമ ലംഘനം നടത്താതെ സമാധാപരമായി സംഘം ചേരാനും അഭിപ്രായങ്ങൾ അറിയിക്കാനും അവകാശമുണ്ടെന്ന് ട്രൂഡോ സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
ഖാലിസ്ഥാന്റെ പേരിൽ സിഖ് യുവാക്കളെയും സമൂഹത്തെയും സ്വാധീനിക്കുന്ന പന്നുവിനെപ്പോലുള്ള തടയാതെ തീകൊണ്ട് കളിക്കുകയാണെന്നാണ് ഇന്ത്യയുടെ സുരക്ഷാ ഏജൻസികൾ അറിയിച്ചത്. യുവാക്കളെ സ്വാധീനിക്കുകയും ഗുരുദ്വാരകൾ ഏറ്റെടുക്കുകയും ചെയ്യുന്ന തീവ്രവാദികളെ ട്രൂഡോ സർക്കാർ തടഞ്ഞില്ലെങ്കിൽ, കാനഡയിൽ ഖാലിസ്ഥാൻ രൂപീകരിക്കാൻ സാധ്യതയുണ്ടെന്നാണ് മുതിർന്ന ഉദ്യോഗസ്ഥർ അഭിപ്രായപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.