ഇന്ത്യ-ഇറാൻ ചർച്ചയിൽ പ്രവാചക നിന്ദ വിഷയമായില്ലെന്ന് വിദേശകാര്യ മന്ത്രാലയം
text_fieldsന്യൂഡൽഹി: പ്രവാചകൻ മുഹമ്മദ് നബിക്കെതിരായ ബി.ജെ.പി നേതാക്കളുടെ പരാമർശങ്ങളിൽ സർക്കാറിന്‍റെ കാഴ്ചപ്പാട് പ്രതിഫലിപ്പിക്കുന്നില്ലെന്ന് ആവർത്തിച്ച് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദാം ബാങ്ചി. കൂടാതെ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലും ഇറാനിയൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ അബ്ദുല്ലഹിയാനും തമ്മിൽ നടന്ന ചർച്ചയിൽ പ്രവാചകനിന്ദ വിഷയമായെന്ന വാർത്ത അദ്ദേഹം നിഷേധിച്ചു.
ജൂൺ 16, 17 ദിവസങ്ങളിൽ നടക്കുന്ന ആസിയാൻ-ഇന്ത്യ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിന് ഇന്ത്യ ആതിഥേയത്വം വഹിക്കുമെന്നും അരിന്ദാം ബാങ്ചി വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
ബി.ജെ.പി വക്താവ് നൂപുർ ശർമയും ഡൽഹി മാധ്യമ വിഭാഗം മേധാവി നവീൻ കുമാർ ജിൻഡാലും പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ നടത്തിയ പരാമർശങ്ങൾക്കെതിരെ ലോകവ്യാപക പ്രതിഷേധം ഉയർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.