ഇന്ത്യൻ തിരിച്ചടി; പാക് സൈനികർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്
text_fieldsജമ്മു: സൈനികരുടെ മൃതദേഹങ്ങൾ വികൃതമാക്കിയ പാകിസ്താൻ സൈന്യത്തിന്‍റെ ക്രൂരതക്ക് ഇന്ത്യയുടെ ശക്തമായ തിരിച്ചടി. ഇന്ത്യന്‍ സൈന്യം നടത്തിയ ആക്രമണത്തിൽ രണ്ട് പാക് സൈനിക പോസ്റ്റുകള്‍ തകർത്തതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
തിങ്കളാഴ്ച രാത്രിയാണ് ജമ്മുവിലെ കൃഷ്ണഗാട്ടി ഏരിയക്ക് എതർവശത്തുള്ള പാകിസ്താന്‍റെ കിർപൺ, പിംബിൾ സൈനിക പോസ്റ്റുകൾ സൈന്യം തകർത്തത്. അതിർത്തി രക്ഷാസേന നടത്തിയ വെടിവെപ്പില്‍ 647 മുജാഹിദീൻ ബറ്റാലിയനിലെ അഞ്ച് മുതൽ എട്ടു വരെ പാക് സൈനികർ കൊല്ലപ്പെട്ടതായും വിവരമുണ്ട്.
നേരത്തെ നിയന്ത്രണരേഖ ലംഘിച്ച് ഇന്ത്യന്‍ മേഖലയിലേക്ക് 250 മീറ്ററിലധികം കടന്നുകയറിയ പാകിസ്താൻ ബോർഡർ ആക്ഷൻ ടീം വെടിവെപ്പ് നടത്തിയിരുന്നു. ഈ വെടിവെപ്പിൽ കൊല്ലപ്പെട്ട രണ്ട് ഇന്ത്യന്‍ സുരക്ഷാ സൈനികരുടെ തലയറുത്ത് പാക് സൈന്യം വികൃതമാക്കിയിരുന്നു.
അതിർത്തിരക്ഷാസേനയിലെ നായിബ് സുബേദാർ പരംജീത് സിങ്, ഹെഡ് കോൺസ്റ്റബിൾ പ്രേം സാഗർ എന്നിവരാണ് പാക് ക്രൂരതക്ക് ഇരയായത്. ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്കു നേരെ ശക്തമായ വെടിവെപ്പ് നടത്തിക്കൊണ്ടാണ് പാകിസ്താൻ നിയന്ത്രണരേഖ ലംഘിച്ചത്. സൈനികരുടെ തലയറുത്ത സംഭവത്തിന് പിന്നാലെ ശക്തമായ തിരിച്ചടി നൽകുമെന്ന് ഇന്നലെ തന്നെ ഇന്ത്യ മുന്നറിയിപ്പ് നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.