മാർപാപ്പക്ക് ക്ഷണമില്ല; അമർഷം പുകയുന്നു
text_fieldsന്യൂഡൽഹി: ഫ്രാൻസിസ് മാർപാപ്പയുടെ ഇന്ത്യസന്ദർശനം മുടങ്ങിയത് വിവാദത്തിൽ. അയൽരാജ്യങ്ങളായ ബംഗ്ലാദേശിലും മ്യാന്മറിലും പോപ്പ് അടുത്തയാഴ്ച എത്തുന്നുണ്ട്. ഇന്ത്യസന്ദർശനത്തിന് മാർപാപ്പ താൽപര്യം കാണിച്ചെങ്കിലും മോദിസർക്കാർ പച്ചക്കൊടി കാണിച്ചില്ല. സംഘ്പരിവാർ സംഘടനകളുടെ കടുത്തഎതിർപ്പിനെതുടർന്നാണിത്. ഇക്കാര്യത്തിൽ റോമും ഇന്ത്യയിലെ കത്തോലിക്കസഭകളും കടുത്ത അമർഷത്തിലാണ്.
ഇൗ മാസം 27 മുതൽ ഡിസംബർ രണ്ടുവരെ മാർപാപ്പ ആദ്യമായി നടത്തുന്ന ദക്ഷിണേഷ്യൻയാത്രയിൽ പ്രധാനരാജ്യമായി കണ്ടിരുന്നത് ഇന്ത്യയെയാണ്. ബംഗ്ലാദേശ്, മ്യാന്മർ എന്നിവിടങ്ങെളക്കാൾ കൂടുതൽ ക്രൈസ്തവരുള്ള രാജ്യമാണ് ഇന്ത്യ. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമെന്ന നിലയിലും ഇന്ത്യ സന്ദർശിക്കുന്നതിനാണ് പോപ്പ് കൂടുതൽ താൽപര്യം കാണിച്ചിരുന്നത്. 2017ലെ പ്രധാന സന്ദർശന ഇടമായി ഇന്ത്യയും കൂടെ ബംഗ്ലാദേശ്, മ്യാന്മർ എന്നിവിടങ്ങളുമാണ് ഉദ്ദേശിച്ചിരുന്നത്. മാർപാപ്പയെ സർക്കാർ ഒൗദ്യോഗികമായി ക്ഷണിക്കുന്നതിന് ക്രൈസ്തവസഭ നേതാക്കളും സമ്മർദം ചെലുത്തിയിരുന്നു.
എന്നാൽ, ‘ഘർവാപസി’ മുദ്രാവാക്യം ഉയർത്തുന്ന സംഘ്പരിവാർ സംഘടനകൾക്കാണ് മോദിസർക്കാർ വഴങ്ങിയത്. 1999ൽ േജാൺ പോൾ രണ്ടാമൻ മാർപാപ്പയുടെ ഇന്ത്യസന്ദർശനത്തെ വിശ്വഹിന്ദു പരിഷത്ത്, ബജ്റംഗ്ദൾ തുടങ്ങിയ സംഘടനകൾ ശക്തമായി എതിർത്തിരുന്നു. ക്രൈസ്തവസഭ വ്യാപകമായ മതംമാറ്റം നടത്തിവരുന്നതിനാൽ, പോപ്പിനെ ഇന്ത്യയിലേക്ക് ആനയിക്കരുതെന്നാണ് അവരുടെ അന്നത്തെയും ഇന്നത്തെയും വാദം.
ഒരു പരമാധികാരരാജ്യത്തിെൻറ ഭരണത്തലവൻ കൂടിയാണ് മാർപാപ്പ എന്നിരിെക്ക, നയതന്ത്രബന്ധങ്ങൾ മാനിക്കാനും മോദിസർക്കാർ തയാറായില്ല. ഇനി അടുത്ത രണ്ടുവർഷത്തേക്ക് പോപ്പ് ഇന്ത്യ സന്ദർശിക്കാനിടയില്ല. 29ന് യാംഗോനിൽ മാർപാപ്പയുടെ നേതൃത്വത്തിൽ നടക്കുന്ന കുർബാനയിൽ ഇന്ത്യയിൽ നിന്നുള്ള കർദിനാൾ ഒാസ്വാൾഡ് ഗ്രേഷ്യസ് പ്രധാന സഹായിയാകുന്നത് ഇൗ പശ്ചാത്തലത്തിൽ കൂടിയാണ്.
പോപ്പ് ഇന്ത്യ സന്ദർശിക്കാതെ മടങ്ങുന്നതിന് റോമിൽ നിന്നും ഡൽഹിയിൽ നിന്നും വ്യക്തമായ ഒൗദ്യോഗികവിശദീകരണമില്ല. നയതന്ത്ര ബന്ധങ്ങൾക്ക് വ്യവസ്ഥാപിതസംവിധാനമുണ്ടെന്നും, അതനുസരിച്ചുള്ള നടപടികൾ പൂർത്തിയാവുന്ന മുറക്കാണ് ഭരണകർത്താക്കൾ സന്ദർശനം നടത്തുന്നതെന്നും വിദേശകാര്യവക്താവ് രവീഷ്കുമാർ വിശദീകരിച്ചു. ഇന്ത്യക്ക് ക്രിസ്തുമതവുമായി നൂറ്റാണ്ടുകളുടെ ബന്ധമുണ്ട്. രാജ്യത്തിെൻറ അഭിവൃദ്ധിക്ക് ക്രൈസ്തവർ വലിയ സംഭാവന നൽകിയിട്ടുണ്ട്. തുടർന്നും ഡൽഹി-റോം ബന്ധം സൗഹാർദപരമായി ശക്തിപ്പെടുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.