ചൈനയുടെയും പാകിസ്താെൻറയും ഭൂപ്രദേശങ്ങളല്ല, സമാധാനവും ഐക്യവുമാണ് ഇന്ത്യക്ക് വേണ്ടത് -നിധിൻ ഗഡ്കരി
text_fieldsനാഗ്പുർ: പാകിസ്താെൻറയും ചൈനയുടെയും ഭൂപ്രദേശങ്ങൾ ഇന്ത്യക്ക് ആവശ്യമില്ലെന്ന് കേന്ദ്ര മന്ത്രി നിധിൻ ഗഡ്കരി. ഒരു രാജ്യത്തിെൻറയും ഒരിഞ്ച് സ്ഥലം പോലും ഇന്ത്യക്ക് വേണ്ട. സമാധാനം, ഐക്യം, സ്നേഹം, ഒരുമിച്ച് ജോലി ചെയ്യുക എന്നിവയെല്ലാമാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്. ഗുജറാത്തിൽ നടന്ന ബി.ജെ.പിയുടെ ഓൺലൈൻ ‘ജൻ സംവാദ്’ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആഭ്യന്തരവും രാജ്യാന്തര വിഷയങ്ങളിലും സമാധാനം കൊണ്ടുവന്നതാണ് രണ്ടാം മോദി സർക്കാറിെൻറ ഒന്നാം വാർഷികത്തിലെ പ്രധാന നേട്ടം. മാവോവാദി പ്രശ്നമാണെങ്കിലും പാകിസ്താൻ സ്പോൺസർ ചെയ്യുന്ന തീവ്രവാദത്തിൽനിന്ന് രാജ്യത്തെ രക്ഷിക്കുന്നതിലാണെങ്കിലും അക്രമത്തിന് പകരം സമാധാനം ആണ് വേണ്ടത്. ശക്തി ഉപയോഗിച്ച് മാത്രമാണ് ഇത് സാധിക്കുക. പക്ഷെ, ഭൂമി പിടിച്ചെടുക്കിയല്ല ഈ ശക്തി നേടിയെടുക്കേണ്ടത്. സമാധാനത്തോടെയാണ് ഇന്ത്യക്ക് ശക്തിയാർജിക്കേണ്ടത്.
ഇന്ത്യ ഒരിക്കലും ഭൂട്ടാെൻറ സ്ഥലങ്ങൾ കൈയേറിയിട്ടില്ല. 1971ലെ പാകിസ്താനുമായുള്ള യുദ്ധത്തിൽ വിജയിച്ചപ്പോൾ ബംഗ്ലാദേശിനെ സ്വതന്ത്ര രാജ്യമാക്കാനാണ് ഇന്ത്യ സഹായിച്ചത്. ഷെയ്ഖ് മുജീബുർ റഹ്മാനെ പ്രധാനമന്ത്രിയാക്കിയത് ഇന്ത്യയാണ്. അതിനുശേഷമാണ് ബംഗ്ലാദേശിൽനിന്ന് ഇന്ത്യൻ പട്ടാളം മടങ്ങിയതെന്നും ഗഡ്കരി നഗ്പുരിൽ പറഞ്ഞു. നേപ്പാളിെൻറയും ചൈനയുടെയുമെല്ലാം അതിർത്തിയിൽ പ്രശ്നങ്ങൾ നീറിപ്പുകയുന്നതിനിടെയാണ് ഗഡ്കരിയുടെ പ്രസ്താവന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.