ഫണ്ടില്ല, വാക്സിൻ ക്ഷാമം: പോളിയോ തുള്ളിമരുന്ന് വിതരണം മാറ്റി
text_fieldsന്യൂഡൽഹി: വാക്സിന് കടുത്ത ക്ഷാമം നേരിട്ടതിനെ തുടർന്ന് പോളിയോ തുള്ളിമരുന്ന് വ ിതരണം സർക്കാർ നീട്ടിവെച്ചു. ഫെബ്രുവരി മൂന്നിന് ദേശവ്യാപകമായി നടക്കേണ്ട വാക്സി നേഷൻ കാമ്പയിനാണ് അനിശ്ചിത കാലത്തേക്ക് മാറ്റിയത്. ആവശ്യത്തിന് വാക്സിൻ ശേഖരമു ള്ള കേരളം, ബിഹാർ, മധ്യപ്രദേശ് സംസ്ഥാനങ്ങളിൽ മാറ്റമില്ലാതെ നടക്കും.
പോളിയോ പ്രതിരോധത്തിനുള്ള രണ്ടുതരം വാക്സിനുകൾക്കും രാജ്യത്ത് ക്ഷാമമുണ്ട്. ഒഴിവാക്കാനാകാത്ത സാഹചര്യങ്ങളാൽ പ്രചാരണം നീട്ടിവെക്കുകയാണെന്നും അടുത്ത തീയതി പിന്നാലെ അറിയിക്കുമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങൾക്ക് അയച്ച കത്തിൽ പറയുന്നു.
മരുന്നു ക്ഷാമം പരിഹരിക്കാനുള്ള തീവ്രശ്രമത്തിലാണ്. തുള്ളിമരുന്ന് (ഒ.പി.വി) മാർച്ച് മാസത്തോടെയും കുത്തിവെപ്പിനുള്ള മരുന്ന് (െഎ.പി.വി) മേയിലും ലഭ്യമാക്കാനാകുമെന്നാണ് പ്രതീക്ഷ.
ഫണ്ടിെൻറ ലഭ്യതക്കുറവ്, കുറഞ്ഞ ആഭ്യന്തര ഉൽപാദനം, ദൈർഘ്യമേറിയ പരിശോധനാ കാലം എന്നിവയാണ് വാക്സിൻ ക്ഷാമത്തിന് കാരണമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. ദേശീയ പൾസ് പോളിയോ കാമ്പയിനിനായി ഉപയോഗിക്കുന്ന തുള്ളിമരുന്ന് നിർമിച്ചിരുന്ന ഗാസിയാബാദിലെ ബയോ മെഡ് കമ്പനിയുടെ ലൈസൻസ് കഴിഞ്ഞ സെപ്റ്റംബറിൽ സർക്കാർ റദ്ദാക്കിയതാണ് പ്രശ്നം വഷളാക്കിയത്. ബയോമെഡിെൻറ വാക്സിനുകളിൽ ടൈപ് 2 പോളിയോ വൈറസിെൻറ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്നായിരുന്നു നടപടി. ഇതോടെ പോളിയോ വാക്സിൻ ഉൽപാദിപ്പിക്കുന്ന സ്ഥാപനങ്ങൾ രണ്ടായി കുറഞ്ഞു. ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക്കും ന്യൂഡൽഹിയിലെ പനാസിയ ബയോടെക്കുമാണിവ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.