ആഭ്യന്തര വിമാന സർവിസ് 17നു ശേഷം
text_fieldsന്യൂഡൽഹി: ലോക്ഡൗണിൽ നിർത്തിവെച്ച വിമാന സർവിസ് ഈ മാസം 17ന് ശേഷം ഭാഗികമായി പുനരാരംഭിക്കാൻ കേന്ദ്രം. ആദ്യഘട്ടം 25 ശതമാനം ആഭ്യന്തര സര്‍വിസുകള്‍ ആരംഭിക്കാനാണ് നീക്കം. ഡല്‍ഹി, ബംഗളൂരു, കൊല്‍ക്കത്ത മെട്രോ നഗരങ്ങളെ ബന്ധിപ്പിച്ചും രണ്ട് മണിക്കൂറില്‍ താഴെ ദൈര്‍ഘ്യമുള്ള സര്‍വിസുകളും നടത്തുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ സൂചന നൽകി.
വാണിജ്യ വിമാന സര്‍വിസ് സംബന്ധിച്ച് തയാറെടുപ്പുകള്‍ പരിശോധിക്കുന്നതിന് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനും ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയും വിവിധ വിമാനത്താവളങ്ങള്‍ സന്ദര്‍ശിച്ചു. പ്രവാസികളെ തിരിച്ചെത്തിക്കുന്ന പദ്ധതി തുടരുന്നതിനാല്‍ സംസ്ഥാനങ്ങളിലെ ക്വാറൻറീൻ സൗകര്യം കണക്കിലെടുത്താവും അന്തിമ തീരുമാനം.
ഗ്രീന്‍ സോണുകളെ ബന്ധിപ്പിച്ച് വിമാന ഗതാഗതം ആരംഭിക്കാൻ ആലോചിക്കുന്നതായി വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി പറഞ്ഞിരുന്നു. അതേസമയം, സർവിസ് ആരംഭിക്കുന്നത് സംബന്ധിച്ച് തങ്ങൾക്ക് ഒരു നിർദേശവും ലഭിച്ചില്ലെന്ന് ഇൻഡിഗോ, ഗോ എയർ തുടങ്ങി സ്വകാര്യ വിമാന കമ്പനികളിലെ ജീവനക്കാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.