ഇറാനിലും ഇറ്റലിയിലും കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു
text_fieldsമിലാൻ: ചൈനക്ക് പിന്നാലെ കോവിഡ് 19 ഏറ്റവുമധികം ഭീതിവിതച്ച ഇറ്റലിയിലും ഇറാനിലും കുടുങ്ങിയ ഇന്ത്യൻ വിദ്യാർഥി കളെ രാജ്യത്തെത്തിച്ചു. ഇറ്റലിയിൽനിന്ന് 220 പേരെയും ഇറാനിൽനിന്ന് 211 പേരെയുമാണ് രാജ്യത്തെത്തിച്ചത്.
എയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തിലാണ് ഇറാനിൽനിന്നും 211 ഇന്ത്യൻ വിദ്യാർഥികളെയും മറ്റു ഏഴു ഇന്ത്യക്കാരെയും ഞായറാഴ്ച രാവിലെ നാട്ടിലെത്തിച്ചത്. ഇറാനിൽനിന്നും 131 ഇന്ത്യൻ വിദ്യാർഥികളും 103 സഞ്ചാരികളുമാണ് രാജ്യത്തെത്തിയതെന്ന് വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ അറിയിച്ചു.
മഹാമാരി പടർന്നതിനെ തുടർന്ന് ഇറ്റലിയിൽ നിന്നും വിമാന സർവിസുകളെല്ലാം നിർത്തിവെച്ചിരിക്കുകയാണ്. ലോകാരോഗ്യ സംഘടന കോവിഡ് 19നെ മഹാമാരിയായി പ്രഖ്യാപിച്ചിരുന്നു. യൂറോപ്പാണ് ഇപ്പോഴത്തെ വൈറസിൻെറ പ്രഭവകേന്ദ്രെമന്നും അറിയിച്ചിരുന്നു. കൊറോണ വൈറസ് ബാധിച്ച് 1,441 പേരാണ് ഇതുവരെ ഇറ്റലിയിൽ മരിച്ചത്. ഏകദേശം 21,157 പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു.
ഇറ്റലി, ഫ്രാൻസ്, ജർമനി, സ്പെയിൻ, ഇസ്രയേൽ, ദക്ഷിണകൊറിയ, ശ്രീലങ്ക എന്നിവിടങ്ങളിലേക്കുള്ള വിമാന സർവിസ് ഏപ്രിൽ 30 വരെ എയർ ഇന്ത്യ നിർത്തിവെച്ചിട്ടുണ്ട്. ചൈന, ജപ്പാൻ, ഇറാൻ എന്നിവിടങ്ങളിൽ കുടുങ്ങിയ നിരവധി ഇന്ത്യക്കാരെ രാജ്യത്ത് നേരത്തേ തിരികെ എത്തിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.