നിരോധനം നീക്കിയതോടെ 45,000 ടൺ ഉള്ളി കയറ്റുമതി ചെയ്തു; കർഷകർക്ക് ആശ്വാസം
text_fieldsന്യൂഡൽഹി: കയറ്റുമതി നിരോധനം നീക്കിയതോടെ രാജ്യത്തുനിന്ന് കയറ്റി അയച്ചത് 45,000 ടണ്ണിലധികം സവാള. തെരഞ്ഞെടുപ്പുകാലത്ത് സവാളയുടെ ആഭ്യന്തര ലഭ്യത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് കയറ്റുമതിക്ക് നിരോധനം ഏർപ്പെടുത്തിയത്. നിരോധനം പിൻവലിച്ചത് കർഷകർക്ക് ആശ്വാസമായി.
പശ്ചിമേഷ്യയിലേക്കും ബംഗ്ലാദേശിലേക്കുമാണ് കൂടുതലും കയറ്റുമതി നടന്നതെന്ന് ഉപഭോക്തൃകാര്യ മന്ത്രാലയം സെക്രട്ടറി നിധി ഖാരെ പറഞ്ഞു. മേയ് നാലിന് സർക്കാർ നിരോധനം നീക്കിയെങ്കിലും ടണിന് 550 ഡോളർ (45,800 രൂപ) എന്ന മിനിമം കയറ്റുമതി വില (എം.ഇ.പി) ചുമത്തിയിരുന്നു.
തെരഞ്ഞെടുപ്പ് കാലത്ത് ഉള്ളിവില താങ്ങാവുന്ന തരത്തിൽ നിലനിർത്താനായിരുന്നു ഇത്. ഈ വർഷത്തേക്കുള്ള 5,00,000 ടൺ കരുതൽ സ്റ്റോക്കിനായി സർക്കാർ ഏജൻസികൾ ഉള്ളി സംഭരിക്കാൻ തുടങ്ങിയിട്ടുണ്ടെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.