മാധ്യമസ്വാതന്ത്ര്യ സൂചിക: ഇന്ത്യയുടെ സ്ഥാനം വീണ്ടും 150ലേക്ക് താഴ്ന്നു
text_fieldsന്യൂഡല്‍ഹി: മാധ്യമ സ്വാതന്ത്ര്യ സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം വീണ്ടും താഴ്ന്നു. മുന്‍പ് ഇന്ത്യയുടെ സ്ഥാനം 142 ആയിരുന്നെങ്കില്‍ ഇപ്പോള്‍ ഇന്ത്യ 150-ാം സ്ഥാനത്താണ്. 180 രാജ്യങ്ങളിലെ സാഹചര്യങ്ങള്‍ വിലയിരുത്തി റിപ്പോര്‍ട്ടേഴ്സ് ബിയോണ്ട് ബോര്‍ഡേഴ്സ് റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. ഈ റിപ്പോർട്ടിലാണ് ഇന്ത്യയുടെ സ്ഥാനം 8 പോയിന്റുകള്‍ കൂടി താഴ്ന്നത്.
വാര്‍ത്തകള്‍ അറിയാനുള്ള ജനങ്ങളുടെ സ്വാതന്ത്ര്യവും വാര്‍ത്തകള്‍ അറിയിക്കാന്‍ മാധ്യമങ്ങള്‍ക്കുള്ള സ്വാതന്ത്ര്യവുമാണ് റിപ്പോര്‍ട്ടേഴ്സ് ബിയോണ്ട് ബോര്‍ഡേഴ്സ് പരിഗണിക്കുന്നത്. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ അക്രമങ്ങളും സര്‍ക്കാര്‍ ഇടപെടലുകളും പരിഗണിക്കപ്പെട്ടു. ഇന്ത്യക്കൊപ്പം അയൽരാജ്യങ്ങളായ പാകിസ്താൻ (157), ബംഗ്ലാദേശ്(162), ശ്രീലങ്ക(146), മ്യാൻമർ(176) എന്നിവയുടെ സ്ഥാനവും താഴ്ന്നിട്ടുണ്ട്. എന്നാൽ അയൽരാജ്യമായ നേപാൾ വലിയ കുതിപ്പാണ് ഇക്കാര്യത്തിൽ നടത്തിയത്. 30 പോയിന്‍റുകൾ മുകളിലേക്ക് പോയി 76ആം സ്ഥാനത്താണ് നേപാളിന്‍റെ സ്ഥാനം. കഴിഞ്ഞ തവണ 106ാം സ്ഥാനത്തായിരുന്നു രാജ്യം.
നോർവെ, ഡെൻമാർക്, സ്വീഡൻ, എസ്റ്റോണിയ, ഫിൻലൻഡ് എന്നീ രാജ്യങ്ങളാണ് യഥാക്രമം ഒന്നുമുതൽ അഞ്ചുവരെയുള്ള സ്ഥാനങ്ങളിൽ. പട്ടികയിൽ ഏറ്റവും അവസാനത്ത് നോർത്ത് കൊറിയയാണ്. റഷ്യ 155ാം സ്ഥാനത്തും ചൈന 175ാം സ്ഥാനത്തുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.