ഇന്ത്യയും ഫ്രാൻസും കൂടുതൽ സഹകരണത്തിന്
text_fieldsന്യൂഡൽഹി: റഫാൽ വിമാന ഇടപാടിെൻറ ബഹളങ്ങൾക്കിടയിലും ഇന്ത്യയും ഫ്രാൻസും തമ്മിൽ കൂ ടുതൽ തന്ത്രപ്രധാന സഹകരണത്തിന്. ഇന്തോ-പസഫിക് മേഖലയിലെയും പ്രതിരോധ, ബഹിരാകാ ശ, സൈനികേതര ആണവോർജ മേഖലയിലെയും ഉഭയകക്ഷി ബന്ധം ശക്തിെപ്പടുത്തുന്നതിനായി ഇരു രാജ്യങ്ങളും ഡൽഹിയിൽ ചർച്ച നടത്തി. സുഷമ സ്വരാജും ഫ്രാൻസ് വിദേശകാര്യ മന്ത്രി ജീൻ യെ ലെഡ്രിയനും തമ്മിൽ ശനിയാഴ്ചയായിരുന്നു ഉഭയകക്ഷി സംഭാഷണം.
ചർച്ചകൾ ഫലപ്രദമായിരുന്നുവെന്നും പരസ്പര വിശ്വാസമാണ് ഇന്ത്യ- ഫ്രാൻസ് ബന്ധത്തിെൻറ കാതലെന്നും സുഷമ പറഞ്ഞു. ഭീകരതക്കെതിരെയും കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ടും പരസ്പരം സഹകരിച്ചു പ്രവർത്തിക്കും. 2020 ഒാടെ ഇരു രാഷ്ട്രങ്ങളും തമ്മിൽ ഉന്നത വിദ്യാഭ്യാസത്തിനായി 10,000 വിദ്യാർഥികളെ പരസ്പരം കൈമാറുമെന്നും മന്ത്രി സുഷമ പറഞ്ഞു.
മഹാരാഷ്ട്രയിലെ ജയ്താപൂരിലെ നിർദിഷ്ട യൂറോപ്യൻ പ്രഷറൈസ്ഡ് റിയാക്ടറു(ഇ.പി.ആർ)മായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ വിലയിരുത്തിയെന്ന് ഫ്രഞ്ച് വിദേശ മന്ത്രി ലെ ഡ്രിയൻ അറിയിച്ചു. ‘ഇന്ത്യയിൽ നിർമിക്കുക’ പദ്ധതിയുടെ ഭാഗമായി നിരവധി ഫ്രഞ്ച് കമ്പനികൾ ഇവിടെ നിക്ഷേപമിറക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വിവാദ റഫാൽ ഇടപാടുമായി ബന്ധപ്പെട്ടതൊന്നും ഇരു മന്ത്രിമാരുടെയും ചർച്ചയിൽ വന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.