പ്രതിരോധ രംഗത്തെ സഹകരണം ശക്തമാക്കാൻ ഇന്ത്യ- ഫ്രാൻസ് ധാരണ
text_fieldsന്യൂഡൽഹി: അത്യാധുനിക ആയുധങ്ങളുടെ രൂപകൽപനയിലും നിർമാണത്തിലുമടക്കം പ്രതിരോധ രംഗത്തെ സഹകരണം ശക്തിപ്പെടുത്താൻ ഇന്ത്യ- ഫ്രാൻസ് ധാരണ. ജി20 ഉച്ചകോടിയുടെ ഭാഗമായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ഉഭയകക്ഷി ചർച്ചയിലാണ് ധാരണ. മറ്റു രാജ്യങ്ങളിലടക്കം വിപണനം നടത്താൻ ഇന്ത്യയിൽ ആയുധ നിർമാണം തുടങ്ങും. ഇതുസംബന്ധിച്ച പദ്ധതിക്ക് ഉടൻ അന്തിമരൂപം നൽകും.
ആഗോള വെല്ലുവിളികൾ നേരിടുന്നതിന് ഇന്ത്യയും ഫ്രാൻസും സഹകരിച്ച് പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഇരുനേതാക്കളും ചർച്ച ചെയ്തു. ശാസ്ത്ര സാങ്കേതിക മേഖല, വിദ്യാഭ്യാസം, സംസ്കാരികം, ആരോഗ്യം, പരിസ്ഥിതി തുടങ്ങിയ മേഖലകളിലും ബന്ധം ശക്തിപ്പെടുത്തും. ജർമൻ ചാൻസലർ ഒലാഫ് ഷോൾസ്, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ, ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സുക് യൂൾ, തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ, ആഫ്രിക്കൻ യൂനിയൻ പ്രസിഡന്റ് അസാലി അസൂമനി എന്നിവരുമായും നരേന്ദ്രമോദി ഉഭയകക്ഷി ചർച്ച നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.