ബി-777 എത്തി; ഇന്ത്യൻ ഭരണനേതൃത്വത്തിന്റെ ആകാശയാത്രക്കിനി കൂടുതൽ കരുത്ത്
text_fieldsന്യൂഡൽഹി: ഇന്ത്യയുടെ രാഷ്ട്രപതിക്കും ഉപരാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും സഞ്ചരിക്കാനുള്ള അത്യാധുനിക സൗകര്യങ്ങളോടെയുള്ള ബി-777 വിമാനം ഡൽഹിയിലെത്തി. ബോയിങ് നിർമിച്ച വിമാനം ജൂലൈയിൽ എയർ ഇന്ത്യക്ക് കൈമാറേണ്ടതായിരുന്നു. എന്നാൽ, ആദ്യം കോവിഡും പിന്നീട് ചില സാങ്കേതിക പ്രശ്നങ്ങളും മൂലം വിമാനം എത്തുന്നത് നീണ്ടു.
'എയർ ഇന്ത്യ വൺ' എന്ന പേരിലുള്ള വിമാനം യു.എസിലെ ടെക്സസിൽ നിന്നുപറന്ന് വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയാണ് ഡൽഹി വിമാനത്താവളത്തിലെത്തിയത്. വി.വി.ഐ.പികളുടെ സഞ്ചാരത്തിനായി മറ്റൊരു ബി-777 വിമാനത്തിനുകൂടി ഇന്ത്യ ഓർഡർ നൽകിയിട്ടുണ്ട്. അത് പിന്നീട് എത്തും.
ഈ രണ്ടു വിമാനങ്ങളും 2018ൽ എയർ ഇന്ത്യയുടെ വാണിജ്യ വിമാനങ്ങളുടെ ഭാഗമായിരുന്നു. ഇത് പിന്നീട് ബോയിങ്ങിന് കൈമാറി വി.വി.ഐ.പി വിമാനങ്ങളാക്കി മാറ്റുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.