Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
vaccine
cancel
Homechevron_rightNewschevron_rightIndiachevron_rightകുഞ്ഞുങ്ങൾക്കും...

കുഞ്ഞുങ്ങൾക്കും വാക്​സിൻ; രണ്ടുവയസിന്​ മുകളിലുള്ളവർക്ക്​ കോവാക്​സിൻ അടിയന്തര ഉപയോഗത്തിന്​​ അനുമതി

text_fields
bookmark_border

ന്യൂഡൽഹി: രാജ്യത്ത്​ രണ്ടുവയസിന്​ മുകളിലുള്ള കുട്ടികൾക്ക് ഭാരത്​ ബയോടെക്കിന്‍റെ​ കോവാക്​സിന്​ അനുമതി. കുട്ടികൾക്ക്​ അടിയന്തര ഉപയോഗത്തിന്​ അനുമതി ലഭിക്കുന്ന രണ്ടാമത്തെ വാക്​സിനാണ്​ ഡ്രഗ്​സ്​ കൺട്രോളർ ജനറൽ ഓഫ്​ ഇന്ത്യ (ഡി.സി.ജി.ഐ) അനുമതി ന​ൽകിയത്​.

നേരത്തേ സൈഡസ്​ കാഡിലയുടെ സൈകോവ്​ -ഡി വാക്​സിന്​ അനുമതി നൽകിയിരുന്നു. 12 വയസിന്​ മുകളിലുള്ളവർക്കാണ്​ സൈകോവ്​ -ഡി നൽകുക.

ചെറിയ കുട്ടികൾക്ക്​ നൽകാവുന്ന ആദ്യ കോവിഡ്​ പ്രതിരോധ വാക്​സിനാകും കോവാക്​സിൻ. സൈഡസ്​ കാഡില വാക്​സിൻ ഇതുവരെ ലഭ്യമല്ലാത്തതിനാൽ വിതരണം ആദ്യം ആരംഭിക്കുന്ന വാക്​സിനാകും കോവാക്​സിൻ. അതേസമയം വാക്​സിൻ വിതരണവുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

അതേസമയം കോവാക്​സിന്​ ഇതുവരെ ലോകാരോഗ്യ സംഘടനയുടെ അനുമതി ലഭിച്ചിട്ടില്ല. ഉടൻ ഇതുസംബന്ധിച്ച തീരുമാനമുണ്ടാകുമെന്ന്​ അധികൃതർ അറിയിച്ചു. അതേസമയം രാജ്യത്ത്​ അടിയന്തര ഉപയോഗത്തിന്​ വാക്​സിന്​ അനുമതി നൽകി.

രണ്ടുവയസുമുതൽ 18 വയസുവരെയുള്ളവരിലായിരുന്നു കോവാക്​സിൻ പരീക്ഷണം. കുട്ടികളിൽ കോവാക്​സിൻ സുരക്ഷിതവും രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നുവെന്നും എയിംസ് പ്രഫസർ നേരത്തേ വ്യക്തമാക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covaxin​Covid 19childrens Vaccine
News Summary - India gets second COVID 19 vaccine for children as nod for Covaxin for all above 2 years of age
Next Story