Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
അഫ്ഗാനിസ്ഥാന്​ അഞ്ച്​ ലക്ഷം ഡോസ്​ കോവിഡ്​ വാക്​സിൻ സമ്മാനമായി നൽകി ഇന്ത്യ
cancel
Homechevron_rightNewschevron_rightIndiachevron_rightഅഫ്ഗാനിസ്ഥാന്​ അഞ്ച്​...

അഫ്ഗാനിസ്ഥാന്​ അഞ്ച്​ ലക്ഷം ഡോസ്​ കോവിഡ്​ വാക്​സിൻ സമ്മാനമായി നൽകി ഇന്ത്യ

text_fields
bookmark_border

കാബൂൾ: യുദ്ധവും ആഭ്യന്തര പ്രശ്​നങ്ങളും കാരണം കലുശിതമായ അഫ്​ഗാനിസ്ഥാനിലെ ജനങ്ങൾക്ക്​ സമ്മാനമായി അഞ്ച്​ ലക്ഷം ഡോസ്​ കോവിഡ്​ 19 വാക്​സിൻ സൗജന്യമായി നൽകി ഇന്ത്യ. ഇന്ന്​ അഫ്​ഗാനിസ്ഥാൻ ആരോഗ്യമന്ത്രി വാഹിദ്​ മജ്രൂഹിന്​ ഇന്ത്യൻ നയതന്ത്രജ്ഞനായ എസ്​ രഘുറാമാണ്​ വാക്​സിൻ കൈമാറിയത്​. സംഭവത്തിന്​ പിന്നാലെ അഫ്​ഗാൻ വിദേശകാര്യ മന്ത്രി മുഹമ്മദ്​ ഹനീഫ്​ അത്​മർ കേന്ദ്ര മന്ത്രി എസ്​. ജയ്​ശങ്കറിനോട്​ നന്ദിയറിയിച്ചു.

'' നമ്മുടെ രാജ്യത്തെ കോവിഡ്​ വ്യാപനം തടയുന്നത്​ അഞ്ച്​ ലക്ഷം ഡോസ്​ മെയ്​ഡ്​ ഇൻ ഇന്ത്യ വാക്​സിൻ തന്ന്​ സഹായിച്ചതിന്​ എ​െൻറ സുഹൃത്ത്​ ജയ്​ ശങ്കറിനോടും ഇന്ത്യൻ സർക്കാരിനോടും ജനങ്ങളോടും അഗാധമായ നന്ദി അറിയിക്കുന്നു. ശക്​തമായ പങ്കാളിത്തത്തി​െൻറയും പ്രതിബന്ധതയുടെയും ഒൗദാര്യത്തി​െൻറയും വ്യക്​തമായ അടയാളമാണിതെന്നും'' അദ്ദേഹം​ പറഞ്ഞു.​ കോവിഡ്​ വാക്​സി​െൻറ ആദ്യ ബാച്ച്​ അഫ്ഗാനിസ്ഥാനിലെത്തിയിരിക്കുന്നു. നമ്മുടെ ജനങ്ങൾക്ക് ഇന്ത്യ സമ്മാനിച്ച അരലക്ഷം ഡോസ് കോവിഡ് വാക്സിൻ ഇന്ന് കാബൂളിൽ എത്തി," കാബൂളിലെ ഇന്ത്യൻ എംബസി ട്വീറ്റ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:afganisthan​Covid 19India
Next Story