ഉറി ഭീകരാക്രമണം: പാക് ഹൈകമീഷണറെ വീണ്ടും വിളിച്ചുവരുത്തി തെളിവ് കൈമാറി
text_fieldsന്യൂഡല്‍ഹി: ഉറി ഭീകരാക്രമണത്തിന്‍െറ അതിര്‍ത്തിക്കപ്പുറത്തെ ഉദ്ഭവകേന്ദ്രത്തെക്കുറിച്ച് പാക് ഹൈകമീഷണര്‍ അബ്ദുല്‍ ബാസിതിനെ വിളിച്ചുവരുത്തി വിദേശകാര്യ മന്ത്രാലയം തെളിവ് കൈമാറി. സൈനികകേന്ദ്രം ആക്രമിച്ച ഭീകരരെ നിയന്ത്രിച്ചവരുടെ വിശദാംശങ്ങളാണ് ഇപ്പോള്‍ വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കര്‍ കൈമാറിയതെന്ന് മന്ത്രാലയ വക്താവ് വികാസ് സ്വരൂപ് പറഞ്ഞു. ഉറിയില്‍ കൊല്ലപ്പെട്ട ഭീകരരില്‍ ഒരാളുടെ പേര് ഹാഫിസ് അഹ്മദ് എന്നാണ്. ഇയാള്‍ മുസഫറാബാദ് ധര്‍ബാങ് സ്വദേശി ഫിറോസിന്‍െറ മകനാണെന്ന് ഹൈകമീഷണറെ അറിയിച്ചിട്ടുണ്ട്.
സെപ്റ്റംബര്‍ 21ന് ഉറി മേഖലയിലെ ഗ്രാമീണര്‍ പാക് അധീന കശ്മീരിലെ രണ്ടുപേരെ പിടികൂടി സുരക്ഷാസേനക്ക് കൈമാറിയിരുന്നു. ഭീകരര്‍ക്ക് അതിര്‍ത്തി കടക്കാന്‍ വഴികാട്ടിയത് ഇവരത്രെ. പോതാ ജഹാംഗീര്‍ സ്വദേശി ഗുല്‍ അക്ബറിന്‍െറ മകന്‍ ഫൈസല്‍ ഹുസൈന്‍ അവാന്‍ (20), മുസഫറാബാദ് ഖിലിയാന കലാന്‍ സ്വദേശി മുഹമ്മദ് ഖുര്‍ശിദിന്‍െറ മകന്‍ യാസീന്‍ ഖുര്‍ശിദ് (19) എന്നിവരാണ് പിടിയിലായത്. ഭീകരര്‍ക്ക് വഴികാട്ടിയായതായി എന്‍.ഐ.എ നടത്തിയ ചോദ്യംചെയ്യലില്‍ ഇവര്‍ സമ്മതിച്ചതായും വിദേശകാര്യ സെക്രട്ടറി അറിയിച്ചു.
പാകിസ്താന്‍ ഹൈകമീഷന്‍ താല്‍പര്യപ്പെടുന്നപക്ഷം മൂന്നുപേരെയും കാണാന്‍ അനുവദിക്കാമെന്നും വിദേശകാര്യ സെക്രട്ടറി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.