പ്രവാസികളെ തിരികെയെത്തിക്കാൻ ഒരുങ്ങി ഇന്ത്യ; സംസ്ഥാനങ്ങൾക്ക് കത്തയച്ചു
text_fieldsന്യൂഡൽഹി: യാത്രവിലക്കുമൂലം വിദേശത്തു കുടുങ്ങിയ പ്രവാസികളെ നാട്ടിലെത്തിക്കുന്ന തിെൻറ സാധ്യതതേടി കേന്ദ്ര സർക്കാർ. തയാറെടുപ്പിെൻറ വിശദാംശം ആരാഞ്ഞ് വിദേശകാര്യ സെ ക്രട്ടറി ചീഫ് സെക്രട്ടറിമാർക്ക് കത്തെഴുതി. കേരളം മറുപടി നൽകിയതായി മുഖ്യമന്ത് രി പിണറായി വിജയൻ സ്ഥിരീകരിച്ചു. വിശദാംശങ്ങൾ കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബയു ടെ നേതൃത്വത്തിൽ പിന്നീട് ചർച്ച ചെയ്യും.
ലോക്ഡൗൺ കാലത്ത് പ്രവാസികളെ കൊണ്ടുവരാൻ പറ്റില്ലെന്ന നിലപാട് കേന്ദ്രം ഹൈകോടതിയെ അറിയിച്ചിരുന്നു. ആ നിലപാടിൽ മാറ്റം പ്രതീക്ഷിക്കുന്നില്ല. നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവരെ ലോക്ഡൗൺ തീരുന്ന മുറക്ക് എത്തിക്കുന്നതിനുള്ള കർമപരിപാടിയാണ് കേന്ദ്രം തയാറാക്കുന്നത്.
നാട്ടിലെത്തുന്ന പ്രവാസികൾ രണ്ടാഴ്ച സമ്പർക്കവിലക്കിൽ കഴിയേണ്ടിവരും. പരിശോധനയും വേണ്ടിവരും. ഇതിനെല്ലാം സംസ്ഥാനങ്ങൾ എത്ര സജ്ജമായിട്ടുണ്ട് എന്നാണ് കേന്ദ്രം അന്വേഷിക്കുന്നത്.
പ്രവാസികെള സ്വീകരിക്കാൻ എല്ലാ തയാറെടുപ്പും പൂർത്തിയാക്കിയിട്ടുണ്ടെന്ന് കേരളം നേരത്തേ കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളുടെ കൂടി നിലപാടും നടപടിയും അടിസ്ഥാനപ്പെടുത്തിയാകും കേന്ദ്ര തീരുമാനം. ഗൾഫ്, യൂറോപ്യൻ രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ വിവരങ്ങൾ മുൻനിർത്തിയാവും നടപടി.
രാജ്യാന്തര വിമാന സർവിസ് തുടങ്ങിയാൽ മൂന്നു മുതൽ അഞ്ചര ലക്ഷം വരെ മലയാളികൾ 30 ദിവസത്തിനകം നാട്ടിലെത്തുമെന്നാണ് സംസ്ഥാന സർക്കാറിെൻറ വിലയിരുത്തൽ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.