കോവിഡ് പോരാട്ടത്തിൽ ഇന്ത്യ മികച്ച സ്ഥാനത്തെന്ന് അമിത് ഷാ
text_fieldsകോവിഡിന് എതിരായ പോരാട്ടത്തിൽ രാജ്യം മികച്ച സ്ഥാനത്തെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. ഞായറാഴ്ച സെൻട്രൽ ആംഡ് ഫോഴ്സിെൻറ മെഗാ പ്ലാേൻറഷൻ ഇവൻറിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിശ്ചയദാർഢ്യത്തോടെയും ശുഭപ്രതീക്ഷയോടുമാണ് നാമീ പോരാട്ടം നടത്തുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നാം നടത്തുന്ന പോരാട്ടം ലോകം കാണുന്നുണ്ട്. ഇന്ത്യ പോലെ ജനസംഖ്യ ഇത്രയും വർധിച്ച ഒരു രാജ്യം കോവിഡിനെ എങ്ങിനെ നേരിടുമെന്ന് ലോകം ഉറ്റുനോക്കുകയാണ്. പക്ഷെ പ്രതീക്ഷിച്ചതിലും മികച്ചരീതിലാണ് നാമീ സാഹചര്യം കൈകാര്യം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. വെബിനാർ രൂപത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്.
അതേസമയം ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണം അതിവേഗം വർധിക്കുകയാണ്. ലോകത്ത് കോവിഡ് രോഗികളുടെ എണ്ണം ഏറ്റവും വേഗത്തിൽ വർധിക്കുന്ന രാജ്യങ്ങളിൽ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. അമേരിക്കയും ബ്രസീലും കഴിഞ്ഞാൽ രോഗികളുടെ എണ്ണം അതിവേഗം വർധിക്കുന്ന രാജ്യമായി ഇന്ത്യ മാറിയിട്ടുണ്ട്. മൊത്തം കൊറോണ രോഗികളുടെ എണ്ണത്തിലും ഇന്ത്യ മൂന്നാം സ്ഥാനത്താണ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.