ട്രംപിന്റെ വിമർശനത്തിന് മറുപടിയില്ലാതെ കേന്ദ്രം
text_fieldsന്യൂഡൽഹി: പാരീസ് ഉടമ്പടിയുമായി ബന്ധപ്പെട്ട് അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് ഇന്ത്യക്കെതിരെ നടത്തിയ കടുത്ത വിമർശനത്തിന് മറുപടി പറയാതെ കേന്ദ്രം. അമേരിക്കയുടെ പിന്മാറ്റത്തിനിടയിലും പാരിസ് ഉടമ്പടിയുമായി മുേമ്പാട്ടുപോകുമെന്ന് വ്യക്തമാക്കിയ ഇന്ത്യ ട്രംപിെൻറ പരാമർശങ്ങളെക്കുറിച്ച് മൗനം പാലിച്ചു.
കാർബൺ ബഹിർഗമനം വെട്ടിക്കുറക്കുന്നതിൽ ലോകത്തിന് നൽകിയ വാഗ്ദാനം ഇന്ത്യ പാലിക്കുമെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഹർഷ് വർധൻ പറഞ്ഞു. 2030ാടെ ഹരിതഗൃഹ വാതകങ്ങൾ പുറന്തള്ളുന്നത് 33-35 ശതമാനം കുറച്ച് 2005ലെ വിതാനത്തിലെത്തിക്കുമെന്നാണ് ഇന്ത്യ നൽകിയ വാഗ്ദാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതിനിടെ, പാരിസ് ഉടമ്പടിയിൽ ഉറച്ചുനിൽക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി സെൻറ്പീറ്റേഴ്സ് ബർഗിൽ നടത്തിയ പ്രസ്താവനയിൽ സൂചന നൽകി. കാർബൺ ബഹിർഗമനം കുറക്കാനും ഭാവി തലമുറക്കുവേണ്ടി ഭൂമിയെ സുന്ദരവും ശുദ്ധവുമാക്കി നിലനിർത്താനുള്ള ഉത്തരവാദിത്തം നിറവേറ്റാനും ഇന്ത്യ പ്രതിജ്ഞബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.