3117 പാക്, അഫ്ഗാൻ, ബംഗ്ലാദേശ് ന്യൂനപക്ഷ വിഭാഗക്കാർക്ക് ഇന്ത്യ നാല് വർഷത്തിനിടെ പൗരത്വം നൽകിയെന്ന് കേന്ദ്ര മന്ത്രി
text_fieldsന്യൂഡൽഹി: അഭയാർഥികളായി എത്തിയവരിൽ പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിലെ ന്യൂനപക്ഷ വിഭാഗമായ 3117 പേർക്ക് നാല് വർഷത്തിനിടെ ഇന്ത്യ പൗരത്വം നൽകിയെന്ന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ്. 2018 മുതൽ 2021 വരെയുള്ള വർഷങ്ങളിൽ പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങളായ ഹിന്ദു, സിഖ്, ജൈന, ക്രിസ്ത്യൻ വിഭാഗങ്ങളിൽ നിന്നും വന്ന പൗരത്വ അപേക്ഷകളുടെയും, പൗരത്വം അനുവദിക്കപ്പെട്ടവരുടെയും എണ്ണത്തെക്കുറിച്ച് ഡോ. കെ. കേശവാനന്ദ റാവു എം.പിയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു കേന്ദ്ര മന്ത്രി.
നാല് വർഷത്തിനിടെ മൂന്ന് രാജ്യങ്ങളിൽ നിന്നുള്ളവരുടെ 8244 പൗരത്വ അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ 3117 പേർക്ക് ഇന്ത്യൻ പൗരത്വം അനുവദിച്ചു -റായി രാജ്യസഭയിൽ പറഞ്ഞു.
അഭയാർഥികളുൾപ്പെടെ എല്ലാ വിദേശ പൗരന്മാരും ഫോറിനേഴ്സ് ആക്ട് 1946, രജിസ്ട്രേഷൻ ഓഫ് ഫോറിനേഴ്സ് ആക്ട് 1939, പൗരത്വ നിയമം 1955 എന്നീ നിയമങ്ങൾക്ക് കീഴിലാണ് നിയന്ത്രിക്കപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.