നാല് പ്രതിരോധ മന്ത്രിമാരുണ്ടായിരുന്നിട്ടും മോദിക്ക് മാത്രമേ റഫാൽ കരാറിനെ കുറിച്ച് അറിയൂ - രാഹുൽ
text_fieldsന്യൂഡൽഹി: മോദി സർക്കാർ അധികാരത്തിലേറിയ ശേഷം നമുക്ക് നാല് പ്രതിരോധ മന്ത്രിമാരുണ്ടായെന്നും അത് ഫ്രാൻസുമായുള്ള റഫാൽ കരാർ പുനഃക്രമീകരിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അവസരം നൽകിയെന്നും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ആരോപിച്ചു.
2014 മുതൽ നമുക്ക് നാല് രക്ഷാ മന്ത്രിമാർ മാറി വന്നു. അത് എന്തുകൊണ്ടാണെന്ന് ഇേപ്പാൾ ഞങ്ങൾക്കറിയാം. ഫ്രാൻസുമായി റഫാൽ കരാർ പുനഃക്രമീകരിക്കാൻ പ്രധാനമന്ത്രിക്ക് അവസരം നൽകി. -രാഹുൽ ട്വീറ്റ് ചെയ്തു.
ഇന്ത്യക്ക് നാല് ‘റഫാൽ’ മന്ത്രിമാരുണ്ടായിരുന്നു. എന്നാൽ ഫ്രാൻസിൽ യാഥാർഥത്തിൽ നടന്നതെന്താണെന്ന് പ്രധാനമന്ത്രിക്കല്ലാതെ ഇവർക്കാർക്കും അറിയില്ല. എന്നാൽ പ്രധാനമന്ത്രി അത് പറയുകയുമില്ല -രാഹുൽ പറഞ്ഞു. റഫാൽ വിഷയത്തിൽ അമൂൽ ഇറക്കിയ പരസ്യം ടാഗ് ചെയ്തുകൊണ്ടാണ് രാഹുലിെൻറ ട്വീറ്റ്. ആദ്യ തവണ അരുൺ ജെയ്റ്റ്ലിയും പിന്നെ മനോഹർ പരീകറും വീണ്ടും ജെയ്റ്റ്ലിയും ഒടുവിൽ നിർമല സീതാരാമനുമാണ് ഇന്ത്യയുടെ പ്രതിരോധ മന്ത്രിമാരായത്.
റഫാൽ വിഷയത്തിൽ ബി.ജെ.പിയും കോൺഗ്രസും തമ്മിൽ നടത്തുന്ന വാഗ്വാദത്തിെൻറ പശ്ചാത്തലത്തിലാണ് രാഹുലിെൻറ ട്വീറ്റ്. പ്രധാനമന്ത്രി മോദിയും പ്രതിരോധ മന്ത്രി നിർമല സീതാരാമനും റഫാൽ കരാറിൽ നുണ പറയുകയാണെന്ന് രാഹുൽ പാർലെമൻറിൽ ആരോപിച്ചിരുന്നു. എന്നാൽ രാഹുലിെൻറ ആരോപണം ബി.ജെ.പി തള്ളി.
Since 2014, India has had 4 revolving Raksha Mantris.
— Rahul Gandhi (@RahulGandhi) July 24, 2018
Now we know why. It gave the PM space to personally re-negotiate RAFALE with the French.
India has had 4 “RAFALE Mantris”. But, none of them know what really transpired in France. Except the PM.
But he won’t speak! pic.twitter.com/exNkm9mn8T
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.