രാജ്യത്ത് ചികിത്സയിലുള്ളവർ നാലു ലക്ഷം കടന്നു; രണ്ടര ലക്ഷവും കേരളത്തിൽ
text_fieldsന്യൂഡൽഹി: രാജ്യത്ത് കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണത്തിൽ വീണ്ടും വർധന. 4,05,681 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതിൽ 2,46,989 പേരും കേരളത്തിലാണ്. രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം മൂന്ന് ലക്ഷത്തിനടുത്ത് വരെ താഴ്ന്നിരുന്നു. കേരളത്തിൽ മാത്രമാണ് പ്രതിദിന രോഗികൾ രോഗമുക്തരേക്കാൾ വർധിക്കുന്നത്. ഏറ്റവും കൂടുതൽ രോഗികളുണ്ടായിരുന്ന മഹാരാഷ്ട്രയിൽ നിലവിൽ 53,999പേർ മാത്രമാണ് ചികിത്സയിലുള്ളത്. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 40,000 ത്തിന് മുകളിൽ തുടരുകയാണ്. 2.5 ശതമാനമാണ് രോഗ സ്ഥിരീകരണ നിരക്ക്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിെൻറ ശനിയാഴ്ച രാവിലെ എട്ടുവരെയുള്ള കണക്കുകൾ പ്രകാരം 42,618 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതിൽ, 29,322പേരും കേരളത്തിൽ നിന്നാണ്.
അതേസമയം, 24 മണിക്കൂറിനകം 36,385 പേർ രോഗമുക്തരായി. 330 പേർ മരിച്ചു. പ്രതിദിന മരണനിരക്ക് കേരളത്തിൽ നൂറിന് മുകളിലാണ്. രണ്ടാമതുള്ള മഹാരാഷ്ട്രയിൽ 92 കോവിഡ് മരണങ്ങളുണ്ടായി. ഡൽഹിയടക്കം 13 സംസ്ഥാനങ്ങളിൽ കോവിഡ് മരണങ്ങളുണ്ടായില്ല. തമിഴ്നാട്ടിലും കർണാടകയിലും 19 വീതവും മറ്റു സംസ്ഥാനങ്ങളിൽ 10ന് താഴെയുമാണ് മരണ നിരക്ക്. ലക്ഷദ്വീപിൽ 24 മണിക്കൂറിനിടെ പുതുതായി കോവിഡ് കേസുകളും മരണവും സ്ഥിരീകരിച്ചിട്ടില്ല. നിലവിൽ 22രോഗികൾ മാത്രമാണ് ചികിത്സയിൽ. 10,348 പേർക്ക് ദ്വീപിൽ ഇതുവരെ കോവിഡ് ബാധിച്ചു. 51 പേർ മരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.