Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Hand with food grains
cancel
Homechevron_rightNewschevron_rightIndiachevron_rightവിശക്കുന്നവരിൽ ഇന്ത്യ...

വിശക്കുന്നവരിൽ ഇന്ത്യ മുന്നിൽ; ആ​േഗാള പട്ടിണി സൂചികയിൽ ഇന്ത്യ ഏറെ പിന്നിൽ

text_fields
bookmark_border

ന്യൂഡൽഹി: ആഗോള പട്ടിണി സൂചികയിൽ ഇന്ത്യ വളരെ പിന്നിൽ. 2020ലെ 94ാം സ്​ഥാനത്തുനിന്ന്​ 2021ൽ 101ാം സ്​ഥാന​ത്തെത്തി. 116 രാജ്യങ്ങളുടെ പട്ടികയാണ്​ പ്രസിദ്ധീകരിച്ചത്​.

അയൽ രാജ്യങ്ങളായ പാകിസ്​താൻ, ബംഗ്ലാദേശ്​, നേപ്പാൾ എന്നിവ പട്ടികയിൽ ഇന്ത്യയേക്കാൾ ഏറെ മുന്നിലാണ്​. പാകിസ്​താൻ -92, നേപ്പാൾ, ബംഗ്ലാദേശ്​ എന്നിവ 76ാം സ്​ഥാനത്തും മ്യാൻമർ 71ാം സ്​ഥാനത്തുമാണ്​. ചൈന, ബ്രസീൽ, കുവൈത്ത്​ തുടങ്ങിയ രാജ്യങ്ങൾ പട്ടികയിലെ ആദ്യ റാങ്കുകളിൽ ഇടംപിടിച്ചു. വ്യാഴാഴ്ചയാണ്​ വിശപ്പ്​, പോഷകാഹാരകുറവ്​ എന്നിവ നിർണയിക്കുന്ന ആഗോള പട്ടിണി സൂചിക വെബ്​സൈറ്റിൽ വിവരങ്ങൾ പങ്കുവെച്ചത്​.

പട്ടിണി ഏറ്റവും ഗൗര​വമേറിയ 31 രാജ്യങ്ങളിൽ ഇന്ത്യയും ഉൾപ്പെടും. ഇന്ത്യയിൽ വർധിച്ചുവരുന്ന പട്ടിണിയുടെ അളവ്​ ഭയപ്പെടുത്തുന്നതാണെന്നും റിപ്പോർട്ടിൽ പറയുന്നു.

ഇന്ത്യയുടെ ഗ്ലോബൽ ഹങ്കർ ഇൻഡക്​സ്​ (ജി.എച്ച്​.ഐ) 2000ത്തിൽ 38.8 ആയിരുന്നു. 2012 -2021 കാലയളവിൽ ഇത്​ 28.8 -27.5 എന്നിവയിലെത്തി.

കുട്ടികളിലെ പോഷകാഹാര കുറവ്​ പട്ടിണി എന്നിവ പരിശോധിക്കു​േമ്പാൾ ഏറ്റവും മോശം സ്​ഥിതിയിലുള്ള രാജ്യങ്ങളിലൊന്ന്​ ഇന്ത്യയാണെന്നും കോവിഡ്​ മഹാമാരിയെ തുടർന്ന്​ ഏ​ർപ്പെടുത്തിയ നിയന്ത്രണങ്ങൾ ജനങ്ങളെ കഠിനമായി ബുദ്ധിമുട്ടിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.

പോഷകാഹാര കുറവ്​ ആഗോളതലത്തിൽ വർധിച്ചുവരുന്നു. ഇത്​ മറ്റു പുരോഗതികൾക്ക്​ തടസമാകുമെന്നും റിപ്പോർട്ടിൽ പറയുന്നു. പോഷകാഹാര കുറവിന്​ പുറമെ ശിശുമരണനിരക്ക്​, കുട്ടികളുടെ ഭാരക്കുറവ്​, വളർച്ച മുരടിപ്പ്​ തുടങ്ങിയവ അടിസ്​ഥാനമാക്കിയാണ്​ ആഗോള പട്ടിണി പട്ടിക കണക്കാക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Global Hunger IndexGHIIndia
News Summary - India has slipped to 101st position in the Global Hunger Index 2021
Next Story