ഇന്ത്യയിൽ ജനാധിപത്യം കൂടുതൽ; കഠിന പരിഷ്കാരങ്ങൾ നടപ്പാക്കണം -നിതി ആയോഗ് സി.ഇ.ഒ അമിതാഭ് കാന്ത്
text_fields
ന്യൂഡൽഹി: ഇന്ത്യയിൽ ജനാധിപത്യം കൂടുതലായതിനാൽ കഠിന പരിഷ്കാരങ്ങൾ നടപ്പാക്കാൻ ബുദ്ധിമുട്ടാണെന്ന് നിതി ആയോഗ് സി.ഇ.ഒ അമിതാഭ് കാന്ത്. രാജ്യത്തെ മത്സരാധിഷ്ഠിതമാക്കാൻ കൂടുതൽ പരിഷ്കാരങ്ങൾ ആവശ്യമാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
ഖനനം, കൽക്കരി, തൊഴിൽ, കൃഷി തുടങ്ങിയ മേഖലകളിലുടനീളം കേന്ദ്രം കടുത്ത പരിഷ്കാരങ്ങൾ നടപ്പാക്കിയിട്ടുണ്ടെന്നും അടുത്ത പരിഷ്കരണ തരംഗങ്ങൾ സൃഷ്ടിക്കാനുള്ള അവസരം സംസ്ഥാനങ്ങൾക്കാണെന്നും 'സ്വരാജ്യ മാസിക' സംഘടിപ്പിച്ച വെർച്വൽ പരിപാടിയിൽ സംസാരിക്കവെ കാന്ത് പറഞ്ഞു.
'ഇന്ത്യൻ പശ്ചാത്തലത്തിൽ കടുത്ത പരിഷ്കാരങ്ങൾ വളരെ ബുദ്ധിമുട്ടാണ്. ഇവിടത്തെ ജനാധിപത്യം കൂടുതലാണ്. ഖനനം, കൽക്കരി, തൊഴിൽ, കൃഷി മേഖലകളിൽ പരിഷ്കാരങ്ങൾ നടപ്പാക്കാൻ രാഷ്ട്രീയ ഇച്ഛാശക്തി വേണം. കേന്ദ്രസർക്കാർ ഈ ഇച്ഛാശക്തി പ്രകടിപ്പിച്ചിട്ടുണ്ട്. ഇനിയും നിരവധി പരിഷ്കാരങ്ങൾ നടപ്പാക്കേണ്ടതുണ്ട്' -അദ്ദേഹം പറഞ്ഞു.
കടുത്ത പരിഷ്കാരങ്ങളില്ലാതെ ചൈനയ്‌ക്കെതിരെ മത്സരിക്കുക എന്നത് എളുപ്പമല്ല. കാർഷിക മേഖലയ്ക്ക് പരിഷ്കാരങ്ങൾ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.