ഇന്ത്യ-താലിബാൻ ചർച്ച; അഫ്ഗാനിസ്താന്റെ മണ്ണ് ഇന്ത്യക്കെതിരായ ഭീകരപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കരുതെന്ന് വിദേശകാര്യ മന്ത്രാലയം
text_fieldsന്യൂഡൽഹി: അഫ്ഗാനിസ്താെൻറ മണ്ണ് ഇന്ത്യക്കെതിരായ ഭീകര പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പു വരുത്തുന്നതിനാണ് അടിയന്തര ശ്രദ്ധ നൽകുന്നതെന്ന് ഇന്ത്യ. ഇന്ത്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് അഫ്ഗാെൻറ മണ്ണ് ഉപയോഗിക്കാനുള്ള സാധ്യതയെക്കുറിച്ച ഉത്കണ്ഠ അറിയിക്കാനാണ് ദോഹയിൽ താലിബാൻ നേതാവുമായി നടത്തിയ ചർച്ചയെ ഇന്ത്യ ഉപയോഗപ്പെടുത്തിയതെന്ന് വിദേശകാര്യ മന്ത്രാലയം വിശദീകരിച്ചു.
ഇന്ത്യൻ അംബാസഡർ ദീപക് മിത്തലും താലിബാൻ നേതാവ് ഷേർ മുഹമ്മദ് അബ്ബാസ് സ്റ്റാനെക്സായിയും തമ്മിലാണ് ദോഹയിൽ ചൊവ്വാഴ്ച ചർച്ച നടത്തിയത്. ഭീകരതയെക്കുറിച്ച ഉത്കണ്ഠകൾക്കൊപ്പം, അഫ്ഗാനിൽ ബാക്കിയുള്ള ഇന്ത്യക്കാരെ തിരിച്ചു കൊണ്ടുവരുന്ന കാര്യവും ചർച്ചയായെന്ന് മന്ത്രാലയ വക്താവ് അരിന്ദം ബഗ്ചി പറഞ്ഞു. അനുകൂല പ്രതികരണമാണ് ഇന്ത്യക്കു കിട്ടിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചർച്ചയുടെ പശ്ചാത്തലത്തിൽ താലിബാൻ ഭരണകൂടത്തെ ഇന്ത്യ അംഗീകരിക്കുമോ എന്ന ചോദ്യത്തിന്, ദോഹയിൽ നടന്നത് ചർച്ച മാത്രമായിരുന്നുവെന്ന് വക്താവ് മറുപടി നൽകി. നാം കടന്നു പോകുന്നത് പ്രാരംഭ ദിനങ്ങളിലൂടെയാണ്. അതുകൊണ്ടു തന്നെ താലിബാനോടുള്ള സമീപനത്തെക്കുറിച്ച് പ്രതികരിക്കാൻ സമയമായിട്ടില്ല. കൂടുതൽ ചർച്ചകൾ താലിബാനുമായി ഉണ്ടാവുമോയെന്ന ചോദ്യത്തിന്, ഭാവികാര്യങ്ങളെക്കുറിച്ച് ഊഹാപോഹങ്ങൾക്കില്ലെന്നായിരുന്നു അദ്ദേഹത്തിെൻറ മറുപടി. ദോഹയിൽ താലിബാൻ താൽപര്യപ്പെട്ട പ്രകാരമാണ് ചർച്ച നടന്നത്. അവർ ഓരോ വിവിധ രാജ്യങ്ങളുമായി ബന്ധപ്പെടുന്നുണ്ടെന്നാണ് മനസ്സിലാക്കുന്നത്.
താലിബാനെ ഭീകരസംഘടനയായി കാണുന്നുണ്ടോ, താലിബാനെ ഇന്ത്യ അംഗീകരിക്കുന്നുണ്ടോ, താലിബാനോടുള്ള ഇന്ത്യയുടെ സമീപനരേഖ എന്താണ് തുടങ്ങിയ ചോദ്യങ്ങൾ വാർത്തസേമ്മളനത്തിൽ ഉയർന്നു. താലിബാൻ ഭീകരസംഘടനയാണോ തുടങ്ങിയവയല്ല വിഷയമെന്നും, അഫ്ഗാെൻറ മണ്ണ് ഇന്ത്യക്കെതിരായ ഭീകരപ്രവർത്തനത്തിന് ഉപയോഗിക്കപ്പെടുന്നില്ലെന്ന് ഉറപ്പു വരുത്തുകയാണ് ഇന്ത്യക്ക് പ്രധാനമെന്നും വക്താവ് വിശദീകരിച്ചു.
കാബൂൾ വിമാനത്താവളത്തിെൻറ പ്രവർത്തനം പുനരാരംഭിക്കുന്ന മുറക്ക് ബാക്കിയുള്ള ഇന്ത്യക്കാരുടെ മടക്കത്തെക്കുറിച്ച ക്രമീകരണങ്ങൾ ആലോചിക്കാനാവുമെന്നും അരിന്ദം ബഗ്ചി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.